പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു.





പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദരോഗവുമായി മല്ലിടുക യായിരുന്നു. വൈകീട്ട് അഞ്ചുമണി യോടെ തിരുവനന്തപുരം  വഴുതക്കാട്  ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.


അന്തർദേശീയ ദേശീയ തലങ്ങളിൽ മലയാളസിനിമയെഅടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു ഷാജി എൻ. കരുൺ . ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ടിക്കുക യായിരുന്നു. കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ചു .


അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടി. ജി അരവിന്ദന്റെ ഇഷ്ട ഛായാഗ്രാഹനാ യിരുന്നു അദ്ദേഹം നാൽപതിൽപരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയർ ചെയർമാനായിരുന്നു അദ്ദേഹം. 1998 മുതൽ 2001 വരെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനു മായിരുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ തേടിയെത്തിയ അദ്ദേഹത്തെ 2011-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തമ്പ്, കാഞ്ചനസീത ,  പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളും  സംവിധാനം ചെയ്തു . ജെ.സി ഡാനിയേൽ അവാർഡ് നേടി. 


അനസൂയ ദേവകി വാര്യരാണ് ഭാര്യ. അനിൽ ഷാജി,അപ്പു ഷാജി എന്നിവരാണ് മക്കൾ.

No comments:

Powered by Blogger.