
100 years of Chrysostom എന്ന Biographical film april 19th saturday 10:00 am ന് visual romance youtube channelലൂടെ release ചെയ്യും.
100 years of Chrysostom എന്ന Biographical film april 19th saturday 10:00 am ന് visual romance youtube channel ലൂടെ release ചെയ്യുകയാണ്.
https://www.youtube.com/watch?v=2-nRsAzJFj8?no
2019 ൽ guinnes book of world record ൽ ഏറ്റവും ദൈർഖ്യമുള്ള (48 hr 10 min ) documentary ആയി തിരഞ്ഞെടുക്കപെട്ടു.
കളിമണ്ണ് എന്ന എൻ്റെ ചിത്രത്തിന് ശേഷം ഞാൻ എൻ്റെ പൂർണ മനസ്സും സമയവും ചിലവഴിച്ചു എൻ്റെ ഒരു പേഴ്സണൽ താൽപര്യം ഉണ്ടായിരുന്ന പ്രോജക്ട് ആണ് 100 years of Chrysostom. എന്നാൽ ഉദ്ദേശിച്ച രീതിയിൽ അതു ആളുകളിലേക്ക് എത്താൻ കഴിയാതെ വന്നു.
ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കുകളിൽ പെട്ടതാണ് അതിനു കാരണമായി ഞാൻ കാണുന്നത്.
എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഓരോ എപ്പിസോഡ്കളായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ശ്രെമിക്കുന്നത്. സ്വർണനാവുകാരൻ, തമാശകരനായ തിരുമേനി, ചിരിയുടെ തമ്പുരാൻ എന്നി വിശേഷങ്ങളിലൂടെ ക്രിസോസ്റ്റം തിരുമേനിയുടെ ആഴത്തിലുള്ള ചിന്തകളെ ചെറുതായി കാണുന്നതിലുള്ള നൊമ്പരമാണ് ഇത്തരത്തിൽ ഒരു ഡോക്യൂമെറ്ററി നിർമ്മിക്കുന്നതിനെക്കുറിച്ചു ഞാൻ ആലോചിച്ചത്..
തിരുമേനിയുടെ ബയോഗ്രഫി 100 വിശിഷ്ട അതിഥികൾ ആയുള്ള സംഭാഷണങ്ങൾ, പ്രസംഗം, കഥപറച്ചിലുകൾ ഇവയൊക്കെ ഒരുമിച്ചു ചേർത്തുകൊണ്ടാണ് ഈ ഡോക്യൂമെന്ററി ഒരുക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ബയോഗ്രഫി 2019ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപെടുക്കയുണ്ടായി.
കളിമണ്ണിനും ആട് ജീവിതത്തിനും ഇടയിലുള്ള അഞ്ചു വർഷക്കാലം തിരുമേനിയോടൊപ്പം സഞ്ചരിച്ചും കഥകൾ കേട്ടും സംസാരിച്ചും കൂടെനടക്കാൻ കഴിഞ്ഞത് അപൂർവമായി ലഭിക്കുന്ന ദൈവാനുഗ്രഹമായി ഞാൻ കാണുന്നു.
ദൈവത്തിന്റെ മനുഷ്യരൂപമായാണ് എനിക്ക് അപ്പച്ചനെ കാണാൻ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥകളും നർമ്മം നിറഞ്ഞ സംഭാഷണങ്ങളും ദീപ്തവും ആഴവും ഉള്ള ചിന്തകളും ഒരു നിധിപോലെ വരും തലമുറയ്ക്ക് പകർന്നു നൽകാൻ ഈ ഡോക്യുമെന്ററിലൂടെ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹപൂർവ്വം
ബ്ലെസ്സി
No comments: