PHIR ZINDA lyrical video out now!
PHIR ZINDA lyrical video out now!
https://youtu.be/YtYAu31_YJU
Music: Deepak Dev
Lyrics: Tanishk Nabar
Singer: Anand Bhaskar
"L:2 Empuraan ( L2E )" malayalam action thriller film directed by Prithviraj Sukumaran and written by Murali Gopi .It is the second installment in a planned triogy following the 2019 film " Lucifer" .The film is jointly produced by Lyca Productions and Aashirvad Cinemas .
Mohanlal , Prithviraj Sukumaran, Tovino Thomas, Indrajith Sukumaran, Manju Warrier, Abimanyu Singh , Jerome Flynn , Eriq Ebouaney , Kishore, Andrea Tivander , Suraj Venjaramoodu, Saikumar , Baiju Santhosh, Fazil, Sahin Khadekar , Saniya Iyappan, Nyla Usha, Giju John, Nandhu , Shivaji Guruvayoor , Manikuuttan, Aneesh G.Menon , Sshivada, Alexx O' Nell , Jaise Jose , Murugan Martin, Sukant Goel , BehzaadKhan , Nikhat Khan , Shubhangi latkar , Nayan Bhatt , Aiswarya Ohja and Mikhail Novikov in lead roles.
Produced by : Antony Perumbavoor, Subaskaran Allirajah ,Cinematography by Sujith Vassudev , Edited by Akhilesh Mohan , Music by Deepak Dev . Production Companies Lyca Productions, Aashirvad Cinemas, Distributed by Aashirwad Release.
" L 2 : Empuraan " is scheduled to released in theatres worldwide on 27 March 2025 and in IMAX formats.
Saleem P.Chacko.
"ഫിർ സിന്ദ"; മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്'
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിർ സിന്ദ എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദീപക് ദേവ് ഈണം പകർന്ന ഈ ഗാനത്തിൻ്റെ വരികൾ രചിച്ചത് തനിഷ്ക് നബാർ, ആലപിച്ചത് ആനന്ദ് ഭാസ്കർ എന്നിവരാണ്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. ഇതിനോടകം ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിംഗ് റെക്കോർഡുകളും അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ തകർത്തു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാന ങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളിൽ ചിത്രം പ്രീ സെയിൽസ് ആയി ആഗോള തലത്തിൽ നേടിക്കഴിഞ്ഞു.
'മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാ സംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ - നിർമൽ സഹദേവ്
No comments: