മികച്ച തിരക്കഥയും വേറിട്ട മേക്കിംഗ് സ്റ്റൈലുമായി " L2 : എബുരാൻ " .
Movie :
L2 : Empuraan
Director:
Prithviraj Sukumaran.
Genre :
Action Thriller.
Platform :
Theatre .
Language :
Malayalam
Time :
179 Minutes 52 Seconds
Rating :
4 / 5.
✍
Saleem P. Chacko.
©️CpK DesK
മോഹൻലാൽ - പൃഥിരാജ് സുകുമാരൻ - മുരളി ഗോപി ടീമിൻ്റെ " L2 : എമ്പുരാൻ " എന്ന ബ്രഹമാണ്ഡ ചിത്രം മലയാളം , തമിഴ് , ഹിന്ദി , തെലുങ്ക് , കന്നഡ ഭാഷകളിലായി റിലീസ് ചെയ്തു .
പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത് . കാന്താര , ബാഹുബലി , കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ ആഘോഷ മാക്കിയപ്പോൾ മുതൽ ആഗ്രഹിക്കു ന്നതാണ് വലിയ ക്യാൻവാസിൽ ഒരു മലയാള ചിത്രം വരുമെന്ന് . അതിന് പരിഹാരം കൂടിയാണ് ഈ സിനിമ .
ഇന്ദ്രജിത്ത് സുകുമാരൻ, മുരളി ഗോപി എന്നിവർ വോയിസ് ഓവറും നൽകി യിട്ടുണ്ട് .ഖുറേഷി അബ്രാമിൻ്റെയും സയ്ദ് മസൂദിൻ്റെയും നിഗുഡത നിറഞ്ഞ കഥയാണ് ഈ ചിത്രത്തിൻ്റെ പ്രമേയം .
ഈ ചിത്രം കളക്ഷൻ റിക്കാർഡുകൾ തകർത്തെറിയുമെന്നാണ് പൊതുവെ യുള്ള വിലയിരുത്തൽ .2019 മാർച്ച് 28ന് റിലീസ് ചെയ്ത് വൻ വിജയം നേടിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി എത്തിയ ഈ സിനിമ മൂന്ന് ഭാഗങ്ങ ളായി കഥ പറയുന്ന ഒരു സിനിമ സീരിസിൻ്റെ രണ്ടാം ഭാഗമാണ് " L2: എമ്പുരാൻ " .
മോഹൻലാൽ ( ഖുറേഷി അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി ) , പൃഥിരാജ് സുകുമാരൻ ( സായിദ് മസൂദ് ) , കാർത്തികേയ ദേവ് ( യുവാവായ സായിദ് ) , ടോവിനോ തോമസ് ( ജതിൻ രാംദാസ് ) , മഞ്ജു വാര്യർ (പ്രിയദർശിനി രാംദാസ് ) , അഭിമന്യൂ സിംഗ് (ബൽരാജ് ) , ഏറിക് എബൗനി ( കബുഗ ) , ജെറോ ഫ്ലീൻ ( ബോറിസ് ഒലിവർ ) , ഇന്ദ്രജിത്ത് സുകുമാരൻ(ഗോവർദ്ധൻ),ആൻഡ്രിയ തിവാദർ ( മിഷേൽ മെനുവിൻ),സുരാജ് വെഞ്ഞാറമുട് ( സജന ചന്ദ്രൻ ) , കിഷോർ ( കാർത്തിക് ), സായികുമാർ ( മഹേശ്വര വർമ്മ ) , ബൈജു സന്തോഷ് ( മുരുകൻ ) , ഫാസിൽ ( ഫാദർ നെടുമ്പള്ളി ) , സച്ചിൻ ഖേദേക്കർ ( പി.കെ. രാംദാസ് ) , സാനിയ അയ്യപ്പൻ ( ജാൻവി ) , നൈല ഉഷ ( അരുന്ധതി സഞ്ജീവ് ) , ജിജു ജോൺ ( സഞ്ജീവ് കുമാർ ) , നന്ദു ( പി.എസ്. പീതാംബരൻ ) , ശിവജി ഗുരുവായൂർ ( മേടയിൽ രാജൻ ) , മണി ( മണിക്കുട്ടൻ ) , അനീഷ് ജി. മേനോൻ ( സുമേഷ് ) , ശിവദ ( ശ്രീലേഖ ) , അലക്സ് ഓനെൽ ( റോബർട്ട് മക്കാർത്തി) , സത്യജിത് ശർമ്മ ( മസൂദ് ) , ശുഭാംഗി ലട്കർ ( ബഹിജ ബീഗം ) , നിഖാത് ഖാൻ ( സുഭദ്ര ബെൻ ) , ജെയ്സ് ജോസ് ( സേവ്യർ ), മുരുകൻ മാർട്ടിൻ ( മുതു ) , സുകാന്ത് ഗോയൽ ( മുന്ന ) , ബെഹ്‌സാദ് ഖാൻ ( സലാബത്ത് ഹംസ ) , നയൻ ഭട്ട് ( സുരയ്യ ബീവി ) ,ഐശ്വര്യ രാജ ( ഹനീയ ) , ഒസീൽ ജീവാനി ( സഹീർ മസൂദ് ) , മിഖായേൽ നോവിക്കോവ് ( സെർജി ലിയോ നോവ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ഗംഭീരം . ആൻ്റണി പെരുമ്പാവൂർ , പ്രണവ് മോഹൻലാൽ എന്നിവർ അതിഥി താരങ്ങളാണ് .
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ലൈക്ക പ്രൊഡക്ഷൻ സിൻ്റെ സുബാസ്കരനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ദീപക് ദേവ് സംഗീത സംവിധാനവും , സുജിത് വാസുദേവ് ഛായാഗ്രഹണവും ,അഖിലേഷ് മോഹൻ എഡിറ്റിംഗും , മോഹൻദാസ് കലാസംവിധാനവും, സ്റ്റണ്ട് സെൽവആക്ഷൻ കോറിയോ ഗ്രാഫിയും നിർമ്മൽ സഹദേവ് ക്രീയേറ്റീവ് ഡയറക്ടറുമാണ് . കോ പ്രൊഡ്യൂസർ - വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി എന്നിവരുമാണ്.ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയിരിക്കുന്നത് .
ആക്ഷൻ സീക്വൻസുകൾ , രാഷ്ട്രീയ ഗുഡാലോചനകൾ , സ്റ്റീഫൻ നെടുമ്പള്ളിയുടെ നിഗൂഡലോകത്തി ലേക്ക് ആഴത്തിൽ ഇറങ്ങൽ എന്നിവയുമായി " L2: എമ്പുരാൻ " ഒരു സിനിമാറ്റിക് കാഴ്ചയാണ് . ഐമാക്സിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അന്യഭാഷചിത്രങ്ങളിലുടെ നാം കണ്ടു വരുന്ന മേക്കിംഗ് സ്റ്റെൽ ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ് . ശക്തമായ തിരക്കഥയാണ് സിനിമ യുടെ പ്രധാനഘടകം. സംഗീതവും പശ്ചാത്തല സംഗീതവും വേറിട്ട സംവിധാന ശൈലിയും എടുത്ത് പറയാം . മോഹൻലാൽ മിന്നുന്ന പ്രകടനമാണ്കാഴ്ചവെച്ചിരിക്കുന്നത്.പ്രിയദർശിനി രാംദാസ് മഞ്ജു വാര്യരുടെ കൈകളിൽ ഭദ്രം . ഇന്ദ്രജിത്തിൻ്റെ ഗോവർദ്ധനനും നന്നായി . മറ്റ് കഥാപാത്രങ്ങൾ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി .
മികച്ച സംഭാഷണം :
*******************
“ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാൻ” 😈
L3 : The Beginning
No comments: