" L2: എമ്പുരാൻ " സിനിമ വിജയിക്കേണ്ടത് മലയാള സിനിമയുടെ അനിവാര്യമാണ് .
" L2: എമ്പുരാൻ " സിനിമ വിജയിക്കേണ്ടത് മലയാള സിനിമയുടെ അനിവാര്യമാണ് .
മോഹൻലാലിനോടോ, പൃഥ്വിരാജ് സുകുമാരനോടൊ, ആന്റണി പെരുമ്പാവൂരിനോടോ ഉള്ള പ്രത്യേക മമതയോ താല്പര്യമോ കൊണ്ടല്ല .
ചില വർഷങ്ങളായി മലയാള സിനിമ മികച്ച പ്രമേയങ്ങളും കൺസെപ്റ്റു കളും ഒക്കെ സ്‌ക്രീനിൽ പകർത്തി വിജയിപ്പിച്ച് കാണിച്ചു. അതുകൊണ്ട് തന്നെ മികച്ച സിനിമകൾ സമ്മാനി ക്കുന്ന ഒരു ബ്രാൻഡ് എന്ന രീതിയിൽ ഇന്ത്യ മുഴുവൻ ഈ മലയാള സിനിമയെ ഇപ്പോൾ ഉറ്റു നോക്കുന്നു.
ആ ഒരു ബ്രാൻഡിലൂടെ സിനിമയ്ക്ക് ലഭിക്കുന്ന റീച്ചിൽ പല പരിമിതി കളുമുണ്ട്. പേര് മാത്രം പോരല്ലോ, ആ പേര് നിലനിർത്താൻ ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ കൂടി വേണ്ടേ. എല്ലാ തരത്തിലുള്ള സിനിമകളും നിലനിൽക്കേണ്ടത് സിനിമ എന്നുള്ള ഇൻഡസ്ട്രിയുടെ തന്നെ ആവശ്യമാണ്
മഞ്ഞുമേൽ ബോയ്സും, രേഖാചിത്ര വും, ഓഫീസർ ഓൺ ഡ്യൂട്ടിയും പോലെയുള്ള സിനിമകൾ മാത്രമല്ല ബാഹുബലിയും, കെ.ജി. എഫും, കാന്താരയും ഒക്കെ നേടുന്ന തലത്തിൽ എല്ലാ തരത്തിലുമുള്ള പ്രേക്ഷകരുടെ ഇടയിൽ വ്യാപകമായി സ്വീകാര്യത നേടുന്ന തരത്തിലുള്ള സിനിമകൾ ഇവിടെ ഉണ്ടാവണം , അത് അനിവാര്യമാണ് .
എന്നാലേ കലാരൂപം എന്നതിനുപ രിയായി സിനിമ എന്ന വ്യവസായം രക്ഷപ്പെടൂ. പഴയ തലമുറയെ പുച്ഛത്തോടെ മാത്രം കാണുന്ന, അവർ കാലഹരണപ്പെട്ടു പോയെന്ന് അപഹസിക്കുന്ന എല്ലാവർക്കും അറിയാം, അതിന് ഇന്ന് മലയാളത്തിൽ ആർക്കെങ്കിലുമൊക്കെ കഴിയു മെങ്കിൽ അത് മോഹൻലാലിനും മമ്മൂട്ടിക്കും മാത്രമാണ് എന്ന്. അതുകൊണ്ട് തന്നെ ഇപ്പോൾ നിലവിൽ ഉള്ള സാഹചര്യം വെച്ച് മലയാളത്തിന് അത്തരത്തിലുള്ള ഒരു വിജയം സമ്മാനിക്കാൻ എംമ്പുരാന് കഴിയണം .
ഈ ഒരൊറ്റ സിനിമ അവർ ഉദ്ദേശിച്ച സ്കെയിലിൽ വിജയിപ്പിക്കാൻ കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഊർജ്ജം ചില്ലറയൊന്നും ആയിരിക്കില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടേയു മൊക്കെ കാലുഷ്യം തൽക്കാലത്തേക്ക് മാറ്റിവെച്ച് കൊണ്ട് തന്നെ പ്രതീക്ഷിക്കുക .
L2: എമ്പുരാൻ.
**************
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കു ന്നത് മുരളി ഗോപിയുമാണ്.
2019 ൽ റിലീസ് ചെയ്തബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരി ക്കുന്നത്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻ ലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകു മാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസി ലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.
ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്.
ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.
ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലി ൻ്റെ പോസ്റ്റർ, വീഡിയോ എന്നിവയി ലൂടെയാണ്. മോഹൻലാൽ അവതരിപ്പി ക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും എത്തി. ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ ആഗോള റിലീസിനാണ് " L2: എമ്പുരാൻ " ഒരുങ്ങുന്നത്.
No comments: