" എൻ്റെ മക്കൾ അല്ല എൻ്റെ പിൻത്തുടർച്ചകാർ , എന്നെ പിൻതുടരുന്നവർ ആരാണോ അവരാണ് എൻ്റെ മക്കൾ " . ഹോളിവുഡ് മേക്കിംഗ് ശൈലിയുമായി L2 : എമ്പുരാൻ്റെ ഗംഭീര ട്രെയിലർ പുറത്തിറങ്ങി.



പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ - പൃഥിരാജ് സുകുമാരൻ  ചിത്രം " L2:  എമ്പുരാൻ്റെ " മൂന്ന് മിനിറ്റ് അൻപത് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങി .ഹോളിവുഡ് സിനിമ കളെ അനുസ്മരിപ്പിക്കുന്ന ട്രെയിലറാണ്  പുറത്തിറങ്ങി യിരിക്കുന്നത് . 





Malayalam -


bit.ly/EmpuraanTrailerMalayalam


Hindi -


bit.ly/EmpuraanTrailerHindi 


Tamil - 


bit.ly/EmpuraanTrailerTamil 


Kannada - 

bit.ly/EmpuraanTrailerKannada


Telugu -


 bit.ly/EmpuraanTrailerTelugu


മാർച്ച് 27ന് മലയാളം , തമിഴ് , ഹിന്ദി , തെലുങ്ക് , കന്നഡ ഭാഷകളിൽ ഈ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യും .


2019 മാർച്ച് 28ന് റിലീസ് ചെയ്ത് വൻ വിജയം നേടിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി എത്തുന്ന ഈ സിനിമ മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമ സീരിസിൻ്റെ രണ്ടാം ഭാഗമാണ് " L2: എമ്പുരാൻ " .


ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. 


ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ , മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു ,സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത്.  ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്. 


ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്.  നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. 


ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. 


ആക്ഷൻ സീക്വൻസുകൾ , രാഷ്ട്രീയ ഗുഡാലോചനകൾ , സ്റ്റീഫൻ നെടുമ്പള്ളിയുടെ നിഗൂഡലോകത്തി ലേക്ക് ആഴത്തിൽ ഇറങ്ങൽ എന്നിവയുമായി " L2: എമ്പുരാൻ " ഒരു സിനിമാറ്റിക് കാഴ്ചയാകാൻ എത്തുന്നു. വൻ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.ഐമാക്സിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ മലയാള ചിത്രമാണിത് .


✍️

സലിം പി. ചാക്കോ





No comments:

Powered by Blogger.