മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിൻ്റെ വെങ്കല പ്രതിമ സ്ഥാപിക്കും : സജി ചെറിയാൻ .



മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന് ആദരവോടെ സര്‍ക്കാര്‍  സ്മരിക്കുകയാണ്. ആദ്യ മലയാള സിനിമ നിർമ്മിച്ചതിലൂടെ കേരളത്തെ ഒരു  ആധുനിക സമൂഹ മാക്കുന്നതിൽ നിർണ്ണായക സംഭാവന നൽകുക കൂടിയാണ് ജെ.സി. ഡാനിയേൽ ചെയ്തത്.  




ഇത് കൊണ്ട് തന്നെയാണ് സമൂഹത്തിലെ യാഥാസ്ഥിതികരിൽ നിന്നും അദ്ദേഹത്തിനും മലയാള ത്തിൻെറ ആദ്യനായിക പി.കെ. റോസിക്കും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നത്.  ജെ.സി. ഡാനിയേലിനോട് ഉളള ആദര സൂചകമായി അദ്ദേഹത്തിന്റെ പൂർണ്ണകായ വെങ്കല പ്രതിമ ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ക്യാമ്പസ്സില്‍ സ്ഥാപിക്കും. നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.


സജി ചെറിയാൻ .

( സാംസ്കാരിക വകുപ്പ് മന്ത്രി ) 

No comments:

Powered by Blogger.