"ഭഗവാന്റെ ഗരുഡൻ".
"ഭഗവാന്റെ ഗരുഡൻ"
ശ്രീഗുരുവായൂരപ്പൻഭക്തിഗാനമായ"ഭഗവാന്റെ ഗരുഡൻ" ഏറേ ശ്രദ്ധ നേടിയതോടെ അണിയറ പ്രവർത്തകരുടെ സന്തോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.
ഗുരുവായൂർഉത്സവത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ''ഭഗവാന്റെ ഗരുഡൻ'' സോഷ്യൽമിഡിയയിൽ തരംഗമായിരുന്നു.കൈതപ്രം എഴുതി മധുബാലകൃഷ്ണൻ ആലപിച്ച ഈ ഭക്തിഗാനത്തിന് ഗുരുവായൂർ സ്വദേശി സംവിധായകൻ വിജീഷ് മണി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഗുരുവായൂർ മഞ്ജുലാൽ തറയിൽ വെച്ച് നടന്ന ആഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പങ്കെടുത്ത് ഗാനത്തിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിച്ചു.തുടർന്ന് ഗുരുവായൂരിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ മധുരം വിതരണം ചെയ്തു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തിൽ നിർമ്മിച്ച് ഗുരുവായൂർ മഞുളാൽ ത്തറയിൽ ഗുരുവായൂരപ്പന് സമർപ്പിച്ച ഗരുഡൻ ഏറെ ചർച്ചയായിരുന്നു. ഭഗവാന്റെ വാഹനമായ ഗരുഡനെ സംബന്ധിച്ചുള്ള ഈ ഗാനം ആർ അനിൽലാൽ,വിജീഷ്മണി ഫിലിം ക്ലബിന്റെ ബാനറിലാണ് നിർമ്മിച്ചത്.
No comments: