" വീര ധീര സൂരൻ " ചിയാൻ വിക്രമിൻ്റെ വ്യത്യസ്തയുള്ള എൻ്റെർടെയ്നർ .



Movie :

Veera Dheera Sooran 


Director: 

S.U Arun Kumar .


Genre :

Action Drama 


Platform :  

Theatre .


Language : 

Tamil 


Time :

162 Minutes 28  Seconds


Rating :

3.75  /  5. 


Saleem P. Chacko.

©️CpK DesK


ചിയാൻ വിക്രം നായകനായ 62 -മത്തെ ചിത്രമാണ് " വീര ധീര ശൂരൻ "പാർട്ട് 2 . എസ്. യു അരുൺകുമാർ തിരക്കഥ യെഴുതി സംവിധാനം ചെയ്ത ചിത്രമാണിത് .


വിക്രം ( കെ. കാളി ) , എസ്. ജെ. സൂര്യ ( എ .അരുണഗിരി ഐ.പി.എസ് ) , ദുഷാര വിജയൻ ( കാളിയുടെ ഭാര്യ കലൈവാണി ) ,മാരുതി പ്രകാശ് രാജ് ( പെരിയവർ രവി ) , സൂരാജ് വെഞ്ഞാറ മൂട് ( പെരിയവർ രവിയുടെ മകൻ കണ്ണൻ ) , മാലാ പാർവ്വതി ( പെരിയവർ രവിയുടെ ഭാര്യ ) , ബാലാജി ( വെങ്കിട്ട് ) , രമേഷ് ഇന്ദിര ( അരുണഗിരിയുടെ അമ്മായിയപ്പൻ ) , ശ്രീജ രവി ( കാളി യുടെ അമ്മ ) , സുവേദ ജി ( രവിയുടെ മകൾ ) , നാട്ടു രാജ ദുരൈ ( ഇൻസ്പെക്ടർ സുധാകർ ) , പ്രിയാ ഉദയകുമാർ ( കണ്ണൻ്റെ ഭാര്യ ) എന്നിവ രോടൊപ്പം കലൈയരശൻ റാ , എ.കെ. പ്രവീൺ , ഝാൻഡി രംഗരാജ് , കനി , എസ്. റോസ് മിലാൻ , ഇളയരാജ , അവ്നി അഞ്ജെലി , ബേബി അനന്തി , സുരേഷ് , നവനീത് , ചിദംബരം എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


മധുരയിലെ പ്രാദേശിയ ക്ഷേത്രോസ ൽവ രാത്രിയിൽ രവിയെയും കണ്ണനെ യും ഏറ്റുമുട്ടലിൽ വിഴ്ത്താൻ എസ്. പി അരുണഗിരി ഐ.പി.എസ് പ്ലാൻ ചെയ്യുന്നു. അതേ സമയം അരുണ ഗിരിയെ ഇല്ലാതാക്കാൻ അച്ഛനും മകനും ചേർന്ന് കാളിയുടെ സഹായം തേടുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


എച്ച്.ആർ . പിക്ച്ചേഴ്സിൻ്റെ ബാനറിൽ റിയാ ഷിബു ഈ ചിത്രം നിർമ്മിച്ചിരിക്കു ന്നു. തേനി ഈശ്വർ ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , ജി. വി. പ്രകാശ്കുമാർ സംഗീതവും ഒരുക്കിയി രിക്കുന്നു. ഫൈവ് സ്റ്റാർ കെ. സെന്തിലാണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. 


അത്യാഗ്രഹം , മനക്കരുത്ത് , അധികാരം , അതിജീവനം , പ്രതികാരം എന്നിവയെക്കുറിച്ചുള്ള ഒരു റിയലിസ്റ്റി ക്ക് ആഖ്യാനത്തിലൂടെ ഒരു ഗ്രാമീണാ ന്തരീഷത്തിൽ പറയുന്ന ഹൃദയസ്പർ ശിയായ സിനിമയാണിത് . സാമാധാന പരമായ ജീവിതം നയിക്കുന്ന കാളിയെന്ന കുടുംബനാഥൻ്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് സിനിമ പറയുന്നത് .


വിക്രമിൻ്റെ സ്ക്രീൻ സാന്നിദ്ധ്യം എടുത്ത് പറയാം . ഗംഭീര ആക്ഷൻ സ്വീകൻസുകളും പശ്ചാത്തല സംഗീത വും നന്നായി . എസ്. ജെ. സൂര്യ , സൂരാജ് വെഞ്ഞാറമൂട് .മാലാ പാർവ്വതി ദുഷാര വിജയൻ എന്നിവരുടെ അഭിനയം മികവുറ്റതായി.

No comments:

Powered by Blogger.