ഫിലിം സർക്കിൾ റംസാൻ സ്നേഹ സമ്മാന കിറ്റ് വിതരണം ചെയ്തു.
ഫിലിം സർക്കിൾ റംസാൻ സ്നേഹ സമ്മാന കിറ്റ് വിതരണം ചെയ്തു.
കോഴിക്കോട്ടുകാരനായതിൽ അഭിമാനിക്കുന്നതായി നടൻ സുധീഷ് കോഴിക്കോട്ടുകാരനായതിൽ അഭിമാനിക്കുന്നതായി ചലച്ചിത്ര നടൻ സുധീഷ് പറഞ്ഞു. ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ സ്നേഹ സമ്മാന കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സഹജീവികളോടുള്ള കരുതലും സ്നേഹവും അവ പങ്ക് വെക്കുന്നതിലും മനസറിഞ്ഞ് രുചിയുള്ള ഭക്ഷണം നൽകുന്നതിലുമെല്ലാം കോഴിക്കോട്ടു കാർ എന്നും മുൻപന്തിയിലാണ്, സ്വന്തം നാട് വിട്ട് എവിടെ പോയാലും ഈ സ്നേഹം അനുഭവിക്കാറുണ്ടെന്നും സുധീഷ് കൂട്ടിച്ചേർത്തു. ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് പ്രസിഡണ്ട് ചന്ദ്രൻ സിറ്റിസൺ ആദ്യ കിറ്റ് ഏറ്റുവാങ്ങി.
മാവൂർ റോഡ് കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് ഷാജി പട്ടിക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെന്തിൽ രാജേഷ്, രതീഷ് കെൻപോ ,മനോജ് മഹാദേവ , മുരളി ഗുരുക്കൾ, രാജേഷ് ഗുരുക്കൾ ,ദാസൂട്ടി പുതിയറ എന്നിവർ പ്രസംഗിച്ചു.സിനിമ നാടക രംഗത്തെയും ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയിലെയും തിരഞ്ഞെടുത്ത അംഗങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.
No comments: