" ഒപ്പം ഉണ്ട് ഞങ്ങൾ" വാക്ക് പാലിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് !
" ഒപ്പം ഉണ്ട് ഞങ്ങൾ" വാക്ക് പാലിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് !
ജീവിതത്തിൽ ആശയും പ്രതീക്ഷയും എല്ലാം നഷ്ടപ്പെട്ടവരാണ് പാലിയേറ്റീവ് കെയർ കിട്ടുന്ന ഒട്ടുമിക്ക അംഗങ്ങളും. ജീവിത ശൈലി രോഗങ്ങളും അപ്രതീക്ഷിതമായി കടന്നു വരുന്ന പ്രശ്നങ്ങളും മറ്റും തളർത്തി കളഞ്ഞ ജീവിതവുമായി മുന്നോട്ട് പോകുന്ന അത്തരക്കാർക്ക് പലപ്പോഴും നിരാശകൾ ആണ് ജീവിതത്തിൽ ഉണ്ടാകാറുള്ളത്. സാധാരണ ജനങ്ങൾ ആസ്വദിക്കുന്ന പല ആഘോഷങ്ങളും സന്തോഷ നിമിഷങ്ങളും അവർക്ക് വിദൂരമാകുന്നു. അത്തരത്തിൽ വിദൂരതയിൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു സിനിമ തിയറ്ററിൽ പോയി ഒരു സിനിമ കാണുക എന്നത്.
ഈ വർഷത്തെ പാലിയേറ്റിവ് ദിന പരിപാടി ആലോചിച്ച ഘട്ടത്തിൽ തന്നെ സിനിമക്ക് പോകുന്ന ആശയം മുന്നോട്ട് വന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ് മോൻ ഈ ആഗ്രഹം സഫലീകരിച്ചു തരുമെന്ന് പാലിയേറ്റിവ് മോണിറ്ററിങ് കമ്മിറ്റിയെ അറിയിച്ചു. ആ ഉറപ്പ് പാലിക്കുന്നതി നുള്ള മറ്റുള്ള പ്രവർത്തനങ്ങൾ പിന്നീട് നടത്തി. ഇന്ന് അത് യഥാർഥ്യമായി.
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്നവല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ആറന്മുള, മെഴുവേലി, കുളനട എന്നീ പഞ്ചായത്തുകളും തുമ്പമൺ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിലെ തുമ്പമൺ, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകളിലെയും സെക്കണ്ടറി പാലിയേറ്റിവിന്റെ കീഴിൽ വരുന്ന പാലിയേറ്റീവ് രോഗികൾക്കുംഅവരുടെ കൂട്ടിരുപ്പുകാർക്കും വേണ്ടി പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് രണ്ടിൽ രാവില പത്ത് മണിക്ക് GET - SET BABY ! എന്ന സിനിമ സ്‌പെഷ്യൽ ഷോ ഒരുക്കികൊണ്ടാണ് അവരുടെ ആഗ്രഹനിവൃത്തി വരുത്തിയത്.
പാലിയേറ്റീവ് രോഗികളെ സ്വീകരണ ത്തിനായും അവരോടൊപ്പം ചേരാനും പി.ആർ. പി . സി ജില്ല രക്ഷാധികാരി രാജു എബ്രഹാം എക്സ് എം.എൽ.എ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മോൻ ബി എസ്, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾ രാജൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലാലി ജോൺ, ബ്ലോക്ക് അംഗങ്ങളായ ജോൺസൻ ഉള്ളന്നൂർ, രജിത കുഞ്ഞുമോൻ, രേഖ അനിൽ, ജൂലി ദിലീപ്, ശോഭ മധു, അനില, ശരത്, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ടേറ്റ് ബി.ജ്യോതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി എൽ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ശ്രീകുമാർ എസ്, തുമ്പമൺ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി, വല്ലന മെഡിക്കൽ ഓഫീസർ ഡോ. ജോസ്മിന യോഹന്നാൻ തോമസ്, സിനിമാ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് കെയർ ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
📽️ സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ പി. സക്കീർ ശാന്തി , വിഷ്ണു ജയൻ , അഫ്സൽ എസ്. എന്നിവരുടെ നേതൃത്വത്തിൽ സിനിമ കാണാൻ എത്തിയ എല്ലാവർക്കും മെഡലുകൾ വിതരണം ചെയ്തു.
പുറംലോകവുമായി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടവരുടെ ആത്‍മ സംതൃപ്തി ഈ അവസരത്തിൽ ശരിക്കും പ്രകടമായി എന്ന് തന്നെ പറയാം. ഇടവേളകളിൽ നൽകിയ പാനീയങ്ങളും ലഘു ഭക്ഷണവും ഒക്കെ ഒരുപാട് കാലങ്ങൾ പിന്നോട്ട് കൊണ്ടുപോകാൻ പലരുടെയും മനസ്സിന് സഹായകമായി.
ഫിലിം പ്രദർശനത്തിന് ശേഷം ഉച്ചയോടെ പത്തനംതിട്ട മാക്കാംകുന്ന് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക സൗജന്യമായി ഹാൾ വീട്ടുതരികയും, ഇവിടെ എല്ലാവരും ഒരുമിച്ചു ഉച്ച ഭക്ഷണം കഴിച്ച് സന്തോഷപൂർവ്വം മടക്കയാത്രയായത്.
🎥
Movie :
GET -SET BABY !
Director:
Vishnu Govind
Genre :
Family
Platform :
Theatre .
Language :
Malayalam
Time :
137 Minutes 34 Seconds.
Rating :
4 / 5.
✍️
Saleem P. Chacko.
©️CpK DesK .
" മാർക്കോ " എന്ന ചിത്രത്തിൻ്റെ വൻവിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് " GET - SET BABY !". ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
ഐ.വി.എഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോ. അർജുൻ ബാലകൃഷ്ണൻ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹിക പ്രസക്തി യുള്ള ഫാമിലി എൻ്റർടൈയ്നർ ചിത്രമാണിത് . ഒരു കുഞ്ഞ് ജനിക്കാ നായി ചികിൽസകളും നേർച്ച കാഴ്ചകളും കാത്തിരിക്കുന്നവരുടെ മനസ്അറിഞ്ഞാണ്പ്രമേയംഒരുക്കിയിരിക്കുന്നത് .
ചെമ്പൻ വിനോദ് ജോസ് , ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ ബാനറിൽ സുനിൽ ജെയിൻ,സജിവ് സോമൻ ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹി ക്കുന്നു. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽ വാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി,സാം ജോർജ്ജ്,എഡിറ്റർ-അർജു ബെൻ,പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാ ലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈൻ-ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പരസ്യകല-യെല്ലോ ടൂത്ത്സ്.പി. ആർ. ഓ എ.എസ് ദിനേശ് തുടങ്ങിയവർ അണിയറശിൽപ്പികളാണ്.
ഉണ്ണി മുകുന്ദൻ്റെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . ഉണ്ണി മുകുന്ദൻ , നിഖില വിമൽ ജോഡി ഗംഭീരം . തികച്ചും ലളിതമായ കഥ മനോഹരമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. "കിളിപോയി " , " കോഹിനൂർ " എന്നി ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
No comments: