വലഞ്ചുഴി പടയണി പുരസ്കാരം പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ളയ്ക്ക്.


 

വലഞ്ചുഴി പടയണി പുരസ്കാരം പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ളയ്ക്ക്.

         -----------------

പത്തനംതിട്ട :- പടയണി കലാരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ വലഞ്ചുഴി പടയണി പുരസ്കാരം പടയണി കലാകാരനും ഗ്രന്ഥകാരനും കേരള ഫോക് ലോർ അക്കാദമി യുടെ മുൻ ചെയർമാനു മായ പടയണി അചാര്യൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ളയ്ക്ക് നൽകി ആദരിക്കും. 


വലഞ്ചുഴി പടയണി കളരിയിൽ ആദ്യകാലത്ത് അരങ്ങേറ്റം കുറിച്ച കലാകാരൻ കൂടിയാണ് അദ്ദേഹം.  2025 മാർച്ച് 30, 31 ഏപ്രിൽ 1 തീയതികളിലായി ഈ വർഷത്തെ വലഞ്ചുഴി പടയണി നടക്കും.മാർച്ച് 30 -ാം തീയതി ക്ഷേത്ര പടയണി കളരിയിൽ വച്ച് നടത്തുന്ന സമരംഭ സഭയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പുരസ്കാരം സമർപ്പിക്കും.

No comments:

Powered by Blogger.