അടൂർ ഭാസിയുടെ പേരിൽ മികച്ച ഹാസ്യനടന് സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഏർപ്പെടുത്തും .


 

അടൂർ ഭാസിയുടെ പേരിൽ മികച്ച ഹാസ്യനടന് സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഏർപ്പെടുത്തും .  


പത്തനംതിട്ട : പ്രശ്സത നടൻ അടൂർഭാസിയുടെ പേരിൽ അടുത്ത വർഷം മുതൽ  മലയാള സിനിമ യിലെ മികച്ച ഹാസ്യനടന്  പുരസ്കാരം ഏർപ്പെടുത്താൻ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അടൂർ ഭാസിയുടെ  35-ാം   വാർഷിക അനുസ്മരണ   സമ്മേളനം തീരുമാനിച്ചു .


പുരോഗമന കലാസാഹിത്യ സംഘം ജില്ല ഏക്സിക്യൂട്ടിവ് അംഗം കെ.ജി. വാസുദേവൻ അടൂർഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാന്തി റസിഡൻസിയിൽ ചേർന്ന അനുസ്മരണ സമ്മേളന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. 


ജില്ല കൺവിനർ പി. സക്കീർ ശാന്തി , അഡ്വ. പി.സി.ഹരി , രജീല ആർ. രാജം, കെ.പി.രവി ,വിഷ്ണു വിജയൻ, പ്രശാന്ത് മോഹൻ , ജോജി ചേന്തിയേത്ത് , മനോജ് കുഴിയിൽ , കെ.സി. വർഗ്ഗീസ് , ഉഷാദ് പുരുഷോത്തമൻ , സന്ധ്യ പി.ടി തുടങ്ങിയവർ പ്രസംഗിച്ചു .

No comments:

Powered by Blogger.