വിജയ് സേതുപതി- അറുമുഗകുമാർ ചിത്രം 'എയ്‌സ്' ലെ ആദ്യ വീഡിയോ ഗാനം പുറത്ത് .
വിജയ് സേതുപതി- അറുമുഗകുമാർ ചിത്രം 'എയ്‌സ്' ലെ ആദ്യ വീഡിയോ ഗാനം പുറത്ത് .
https://youtu.be/IOTrFaElipE?si=HNYtW9vwrxroGIw1
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. "ഉരുഗുദു ഉരുഗുദു" എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നത് ജസ്റ്റിൻ പ്രഭാകരനും ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, കപിൽ കപിലൻ എന്നിവരും ചേർന്നാണ്. താമരയ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. വളരെ ശക്തമായ വേഷത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ, വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഈ വീഡിയോയും അതിന് മുമ്പ് പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന ഗാനത്തിൽ വിജയ് സേതുപതി, രുക്മിണി വസന്ത് എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളും അവർ തമ്മിലുള്ള ഓൺസ്ക്രീൻ കെമിസ്ട്രിയുമാണ് ഹൈലൈറ്റ് ആയി നിൽക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.
No comments: