"കനോലി ബാന്റ് സെറ്റ് " ചിത്രീകരണം പൂർത്തിയായി .
"കനോലി ബാന്റ് സെറ്റ് " ചിത്രീകരണം പൂർത്തിയായി .
റോഷൻ ചന്ദ്ര,ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "കനോലി ബാന്റ് സെറ്റ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
മേഘനാഥൻ,ജയരാജ് കോഴിക്കോട്, വിജയൻ വി നായർ,എൻ ആർ റജീഷ്,സബിൻ ടി വി,സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ,സതീഷ് കലാഭവൻ, റിഷി സുരേഷ്,അജയ് ഘോഷ്. കമൽമോഹൻ,ലത,രജനി മുരളി, പവിത്ര,കെ കെ സുനിൽ കുമാർ,റിമോ, അൻസാർഅബ്ബാസ്,ദാസൻ,പ്രകാശൻലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്,സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉമേശ് സംഗീതം പകരുന്നു.എഡിറ്റർ-റഷീം അഹമ്മദ്,പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ -ഗണേഷ് മാരാർ, വി.എഫ്.എക്‌സ്- രാജ് മാർത്താണ്ഡം , ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-വിനയ് ചെന്നിത്തല, ആയുഷ് സുന്ദർ, അസിസ്റ്റന്റ് ഡയറക്ടർ-അൻസാർ അബ്ബാസ്,ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ചീഫ് ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട് ആർട്ട് ഡയറക്ടർ-സുനിൽ വെങ്ങോല,പ്രൊഡക്ഷൻ ഡിസൈനർ-അരുൺ ലാൽ, പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്-റോയ് തൈക്കാടൻ, ഫിനാൻസ് കൺട്രോളർ കാട്ടുങ്കൽ പ്രഭാകരൻ, പ്രൊഡക്ഷൻ കോ- ഓർഡിനേറ്റർ-സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി.
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന "കനോലി ബാന്റ് സെറ്റ് " ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.
No comments: