നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കില്ലെന്നും , സ്നേഹവും ആത്മാഭിമാനവും എല്ലാറ്റിനുംമീതെയെന്ന് സന്ദേശവുമായി " Anora " .
Movie :
Anora
Director:
Sean Baker.
Genre :
Comedy - Drama
Language :
English
Time :
139 Minutes.
Platform
Netflix.
Rating :
4 .75 / 5.
✍
Saleem P. Chacko.
©️CpK DesK
മൈക്കി മാഡിസൺ , മാർക്ക് ഐഡൽ സ്റ്റൈൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൻ ബെക്കർ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച അമേരിക്കൻ കോമഡി ഡ്രാമയാണ് " Anora " .അഞ്ച് ഓസ്കാറുകൾ ഈ ചിത്രം നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ , ഫിലിം എഡിറ്റിംഗ് , മികച്ച നടി , സംഭാഷണം എന്നിവ യിലാണ് ഈ ചിത്രം ഓസ്കാർ നേടിയത് .
വാച്ചെ ടോവ് മസ്യാൻ , അലക്സി സെറെബ്രിയാക്കോവ് , യുറ ബോറി സോവ് , കാരെൻ കാരഗുലിയൻ , ദര്യ. ഏകമസോവ , ലിൻഡ്സെ നോർ മിംഗ്ടൺ , ആൻ്റണി ബിറ്റർ , ഐവി വോൾക്ക് വ്ലാഡ് മൈ , എല്ല റൂബിൻ , മൈക്കൽ സെർജിയോ , ബ്രിട്ട് നി റോഡ്രിഗസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ഫിലിം നേഷൻ എൻ്റെർടെയ്ൻമെൻ്റ് , ക്രീ ഫിലിം എന്നിവയുടെ ബാനറിൽ അലക്സ് കൊക്കോ, സാമന്ത ക്യാൻ , സെൻ ബക്കർ എന്നിവരാണ് ഈ നിർമ്മിച്ചത് .ഡ്രൂ ഡാനിയേൽസ് ഛായാഗ്രഹണവും ,മാത്യൂ ഹിയറോൺ - സ്മിത്ത് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.
ഒരു റഷ്യൻ പ്രഭു നിക്കോളായ് സഖറോവിൻ്റെ ഇളയ മകൻ ഇവാൻ " വന്യ " സഖറോസിനെ വിവാഹം കഴിക്കുന്ന അനോറ എന്ന " അനി " വില സ്ട്രിപ്പ് ക്ലബിലെ ഉയർന്ന വിലയുള്ള സ്ട്രിപ്പറുടെ കഥയാണിത്. റഷ്യയിലെ പ്രഭുകുടുംബത്തിലേക്ക് അനധികൃതമായി കടന്നുകയറുന്ന ലൈംഗിക ത്തൊഴിലാളിയുടെ കഥപറയുന്ന സിനിമയാണിത് .
ഒരു ലൈംഗിക തൊഴിലാളിയുടെ ലോകത്തെയാണ് സിനിമ പ്രതിനിധി കരിക്കുന്നത്. അവൾക്ക് ഒരു രക്ഷാധികാരിയെ കണ്ടുമുട്ടുന്നു അവരുടെ കഥ അവിടെ തുടങ്ങുന്നു. അപ്രതിക്ഷിതമായ നർമ്മവും പിരിമുറുക്കമുള്ള നിമിഷങ്ങളും ആനന്ദവും ദുഃഖവും ഈ സിനിമയുടെ ഭാഗമാണ് . അധികാരത്തിൻ്റെയും ശക്തിയില്ലാത്തവരുടെയും സന്തുലി താവസ്ഥ പ്രകടമാകുന്നു .വെള്ളത്തിൽ നിന്ന് പുറത്തെടുത്ത മൽസ്യമായ ( അനോറ ) സിനിമയിലുടനീളം എത്രമാത്രം വൈകാരിക ഭാരം വഹിച്ചിട്ടുണ്ടെന്നും പിടിച്ചു നിന്നുവെന്നും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നു.
അനോറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസൺ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ് . ഊർജ്ജസ്വലവും ആവേശഭരിതവുംഅതിശയിപ്പിക്കുന്നതുമാണ് . എല്ലാ അഭിനേതാക്കളും ഗംഭീരം അഭിനയം കാഴ്ചവെച്ചു .
ആത്മാഭിമാനവും സ്നേഹവുമാണ് എല്ലാറ്റിനുംമീതെയെന്ന്മനസിലാക്കാൻ കഴിയുന്ന സിനിമ ഒന്നാം പകുതി ഒരു യക്ഷികഥയിലെ പ്രണയത്തിലൂടെ കടന്ന് പോകുന്നു . രണ്ടാം പകുതി യഥാർത്ഥ്യത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. നമ്മുടെ ജീവത ത്തിൽ എല്ലാം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നടക്കില്ല എന്ന സത്യം നമ്മളെ ബോദ്ധ്യ പ്പെടുത്തുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദീകരിക്കാനും പ്രേക്ഷകരെ അൽഭുതപ്പെടുത്താനും പിന്നാമ്പുറ കഥകൾ മാറ്റി നിർത്തുന്നത് ഗംഭീരം .
പാരമ്പര്യത്തിന്റെ ഭാഗമായി തലമുറ കളിലൂടെകൈമാറിവരുന്നഅഭിമാനത്തെ നമുക്ക് കുടുംബ മഹിമ എന്ന് വിളിക്കാം. വ്യക്തിയുടെ ആന്തരിക ഗുണത്തിന് പുറത്തുനിന്നുകൊണ്ട് കുടുംബം എന്നത് നിർലോഭം പകർന്ന് കൊടുക്കുന്ന സാംസ്കാരിക മൂലധനം. അയാളുടെ പദവി സമൂഹത്തിനു മുന്നിൽ നിരന്തരം ഉയർത്തിപ്പിടിച്ചു കൊണ്ടിരിക്കും. മതം, സാമ്പത്തിക ചുറ്റുപാടുകൾ, ജാതി, ലിംഗപദവി, രാഷ്ട്രീയ സ്വാധീനം എന്നിവയാണ് സമൂഹത്തിൽ അംഗീകാരം നേടിത്തരുന്ന ഘടകങ്ങളെന്നും പ്രമേയം പറയുന്നു .
റെഡ് റോക്കറ്റ് , ദി ഫ്ലോറിഡ പ്രൊജക്റ്റ് തുടങ്ങിയ ചിത്രങ്ങൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ നിന്ന് അമേരിക്കൻ സ്വപ്നത്തെ ജീവിക്കാൻ ശ്രമിക്കുന്ന കഥകളായിരുന്നു സംവിധായകൻ ഒരുക്കിയത് . അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് " Anora " .
No comments: