പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ( 78 ) അന്തരിച്ചു.




പ്രശസ്ത  ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ( 78 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം .


200ൽപരം സിനിമകളിലായി 700ൽപരം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.  പത്തിൽപരം സിനിമകൾക്ക് തിരക്കഥയെഴുതി. ആർ. ആർ .ആർ , ബാഹുബലി ഒന്ന് & രണ്ട് , യാത്ര , ധീര , ഈച്ച എന്നി ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിൻ്റേത് ആയിരുന്നു .


ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ...... , ഇളം മഞ്ഞിൽ കുളിരുമായി ..... , ഇവിടമാണിശ്വര സന്നിധാനം ...... , കാളിദാസൻ്റെ കാവ്യഭാവനയെ ..... , പാലരുവി നടവിൽ .... തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രശസ്തമായ പാട്ടുകളിൽ ചിലതാണ് .


തമിഴ് , തെലുങ്ക് , കന്നഡ ,ഹിന്ദി, ബംഗാളി ഭാഷകളിൽ നിന്ന് അദ്ദേഹം സിനിമാഗാനങ്ങൾ മൊഴിമാറ്റിയിട്ടുണ്ട് .1971ൽ പുറത്തിറങ്ങിയ " വിമോചന സമരം " സിനിമയിലാണ് ആദ്യമായി പാട്ടെഴുതിയത്. സന്തോഷവും പ്രണയവും ദുഃഖവും എല്ലാം ആ തൂലികയിൽ നിന്ന് പാട്ടുകളായി മാറി.


No comments:

Powered by Blogger.