ഹാസ്യത്തിൻ്റെ തമ്പുരാൻ അടൂർ ഭാസിയുടെ 35-ാം ചരമവാർഷികം ഇന്ന്.
ഹാസ്യത്തിൻ്റെ തമ്പുരാൻ അടൂർ ഭാസിയുടെ 35-ാം ചരമവാർഷികം ഇന്ന്.
സംവിധായകൻ, രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1927 മാർച്ച് 1 ന് ഹാസ്യ സാഹിത്യ കാരനായിരുന്ന ഇ.വി. കൃഷ്ണ പിള്ളയുടേയും പ്രശസ്ത സാഹിത്യ കാരൻ സി.വി. രാമൻപിള്ളയുടെ മകൾ കെ. മഹേശ്വരി അമ്മയുടേയും ഏഴുമക്കളിൽ നാലാമനായി കെ. ഭാസ്കരൻ നായർ എന്ന ഭാസി തിരുവനന്തപുരം വഴുതക്കാട്ട് റോസ്കോട്ട് ബംഗ്ലാവിൽ ജനിച്ചു.
പ്രമുഖ ചലച്ചിത്ര നടനായിരുന്ന പരേതനായ ചന്ദ്രാജി (രാമചന്ദ്രൻ നായർ), പരേതയായ ഓമനയമ്മ, രാജലക്ഷ്മിയമ്മ, പ്രശസ്ത മാധ്യമ പ്രവർത്തകനായിരുന്ന പത്മനാഭൻ നായർ, പരേതരായ ശങ്കരൻ നായർ, കൃഷ്ണൻ നായർ എന്നിവരായിരുന്നു സഹോദരങ്ങൾ.
നസീർ, സത്യൻ എന്നിവർക്കൊപ്പം ത്യാഗസീമ ആദ്യമായി അഭിനയിച്ചു.ആ ചിത്രം പുറത്തിറങ്ങിയില്ല. 1953 ൽ പുറത്തിറങ്ങിയ തിരമാല ആയിരുന്നു. പക്ഷെ ഇതിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഭാസി അവതരിപ്പിച്ചത്. 1961ൽ രാമു കര്യാട്ടിന്റെ മുടിയനായ പുത്രനിൽ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസിയുടെ പ്രകടനം സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഹാസ്യത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ലഭിച്ച എല്ലാ വേഷങ്ങളെയും ഗംഭീരമാക്കി ഭാസി തന്റെ ജൈത്രയാത്ര തുടർന്നു. 1965 ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങ ളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയിൽ ഒരു അവിഭാജ്യ ഘടകമായി മാറി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയി ച്ചിട്ടുള്ളത്. ഒരുകാലത്ത് പ്രേംനസീർ ചിത്രങ്ങളിൽ ഭാസി ഒരു അവിഭാജ്യ ഘടകമായിരുന്നു.
അടൂർ ഭാസിയുടെ ജോഡിയായി ഏറ്റവും കൂടുതൽ തവണ അഭിനയി ച്ചിട്ടുള്ളത് ശ്രീലതയാണ്. 700-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ, ശിഖരങ്ങൾ എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷത്തിലും കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും അഭിനയിക്കുക യുണ്ടായി.രഘു വംശം (1978), അച്ചാരം അമ്മിണി ഓശാരം ഓമന (1977), ആദ്യപാഠം (1977) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
No comments: