പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാർച്ച് 27ന്
പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാർച്ച് 27 ന്
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി - ഉദയസമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാർച്ച് 27 ന് രാവിലെ 11.30 ന് പ്രസ് ക്ലബ്ബിൽ നടത്തുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.
സംവിധായകൻ തുളസി ദാസ് ചെയർമാനും സംഗീതജ്ഞൻ ദർശൻരാമൻ, മുൻ ദൂരദർശൻ വാർത്താ അവതാരക മായാ ശ്രീകുമാർ, സംവിധായകൻ ജോളിമസ് എന്നിവർ മെമ്പർമാരുമായിട്ടുള്ള ജൂറിയാണ് പ്രഖ്യാപനം നടത്തുക.
ഇതോടൊപ്പം പ്രഥമ പ്രേംനസീർ ഷോർട്ട് ഫിലിം പുരസ്ക്കാരങ്ങളും പ്രഖ്യാപിക്കും.
No comments: