" കരിമ്പടം " ചിത്രീകരണം പുരോഗമിക്കുന്നു.
" കരിമ്പടം " ചിത്രീകരണം പുരോഗമിക്കുന്നു.
അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കരിമ്പടം ". ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ് പേർള്, സുനിൽ സി പി, ശാരിക സ്റ്റാലിൻ, കാർത്തിക മനോജ്, വിവേകാനന്ദൻ, വിജേഷ് പി വിജയൻഎന്നിവർമറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്നേഹ ബന്ധങ്ങളുടെ ആഴവും, വിരഹത്തിന്റെയും മരണത്തിന്റെയും വേദനിപ്പിക്കുന്ന കാഴ്ചകളും ഒരു വ്യക്തമായ സ്വപ്നത്തിലൂടെ കാട്ടി തരുന്ന "കരിമ്പടം ",വെള്ളിത്തിരയിൽ ഇത് വരെ കാണാത്ത ഒരു പുതു ശൈലിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
അനസ് സൈനുദ്ദീൻ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ആര്യ അമ്പാട്ടു, അനസ് സൈനുദ്ധീൻ എന്നിവർ എഴുതിയ വരികൾക്ക് അനസ് സൈനുദ്ധീൻ,നിഖിൽ മാധവ് എന്നിവർ സംഗീതംപകരുന്നു.മധുബാലകൃഷ്ണൻ, നജീം അർഷാദ്, ആര്യ അമ്പാട്ടു എന്നിവരാണ് ഗായകർ.ശ്രീജിത്ത് മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംഗ്-സൂരജ് പ്രഭ.കലാസംവിധാനം ആന്റ് മേക്കപ്പ്-ഉണ്ണികൃഷ്ണൻ കല ആയുർ, കോസ്റ്റ്യൂംസ് -ജേഷ്മ ഷിനോജ്,രശ്മി ഹരി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അൽ അമീൻ ഷാജഹാൻ,പ്രൊജക്റ്റ് ഡിസൈനർ-വിവേകാനന്ദൻ.
ചെങ്കോട്ട,പുനലൂർ, തെങ്കാശി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന "കരിമ്പടം" ഹൈമാസ്ററ് സിനിമാസ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
No comments: