''സെബിച്ചന്റെ സ്വപ്നങ്ങൾ'' ഗാനങ്ങളുടെ വീഡിയോ പ്രകാശനം ചെയ്തു .



''സെബിച്ചന്റെ സ്വപ്നങ്ങൾ'' ഗാനങ്ങളുടെ വീഡിയോ പ്രകാശനം ചെയ്തു .


ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ''സെബിച്ചന്റെ സ്വപ്നങ്ങൾ'' എന്ന സിനിമിലെ ഗാനങ്ങളുടെ വീഡിയോ റിലീസായി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ കേരള മുൻചീഫ്സെക്രട്ടറിയുംമലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാർ പ്രകാശന കർമം നിർവഹിച്ചു.




ചിത്രത്തിലെ രണ്ട് ഗാനങ്ങളിലൊന്ന് ജയകുമാർ രചിച്ച് രചിച്ച് സാം കടമ്മനിട്ട സംഗീതം പകരുന്നു.കെസ്റ്റർ ആൻ്റണി, സൗമ്യ ജോസ്, വൈഷ്ണവ് ഗിരീഷ് തുടങ്ങിയവരാണ് ഗായകർ ക്വീൻസി മാത്യുസ്, സുനിൽ സുഖദ, പ്രമോദ് വെളിയനാട്,  കടമ്മനിട്ട കരുണാകരൻ,ജിഷ രജിത്ത്, നിബു സാം ഫിലിപ്പ്, ജോ സ്റ്റീഫൻ, സ്റ്റീഫൻ ചെട്ടിക്കൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


ദീപ്തി ലൂക്ക് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനീഷ് കണ്ണൻ നിർവഹിക്കുന്നു. ഷിജു ജി ബാലൻ സുബൈർ സിന്ദഗി തുടങ്ങിയവരാണ് അണിയറ ശില്പികൾ. ഹോങ്കോങ്ങിൽ ഒരു ഗാനവും കൊച്ചിയുടെ പശ്ചാത്തലത്തിൽ മറ്റൊരുഗാനവുമാണ്ഒരുക്കിയിട്ടുള്ളത്. ബാല്യത്തിൽ തന്നെ അനാഥനാക്ക പ്പെട്ടസെബിന്റെയുംഅനാഥാലയത്തിൽ വളർന്ന ജാൻസിയുടെയും കഥ പറയുന്ന ''സെബിച്ചന്റെ സ്വപ്‌നങ്ങൾ" വിഷുവിനുശേഷംതിയറ്ററുകളിലെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

2 comments:

  1. great!!! all the best to the team.

    ReplyDelete
  2. Looking forward! All the best

    ReplyDelete

Powered by Blogger.