അജിത്കുമാറിൻ്റെ തിരച്ച് വരവാണ് " വിടാമുയർച്ചി " . വ്യത്യസ്തമായ മേക്കിംഗ് സ്റ്റൈൽ . ക്ലീൻ എൻ്റെർടെയ്നൈർ .


 


Movie :

Vidaamuyarchi 


Director: 

Magizh Thriumeni.


Genre :

Action Thriller.


Platform :  

Theatre .


Language : 

Tamil 


Time :

150 Minutes 46 Seconds .


Rating :

3.5  /  5. 

✍️

Saleem P. Chacko.

©️CpK DesK .


അജിതിൻ്റെ 62-മത് ചിത്രമാണ് " വിടാമുയർച്ചി " .ആക്ഷൻ ത്രില്ലർ ചിത്രമായ ഈ സിനിമ മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1997 മെയ് രണ്ടിന്  കർട്ട്  റസ്ക്കൽ അഭിനയിച്ച് ജോനാഥൻ മോസ്റ്റോ രചനയും സംവിധാനവും നിർവ്വഹിച്ച ഹോളിവുഡ് ക്രൈം ത്രില്ലർ "  ബ്രേക്ക് ഡൗണ്ടി "ൻ്റെ റീമേക്കാണ് ഈ ചിത്രം .


അസർബൈജാൻ്റെപശ്ചാത്തലത്തിലാണ് സിനിമ ഒരുകിയിരിക്കുന്നത് . സ്വപ്ന തുല്യമായ വിവാഹത്തിന് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വിവാഹ മോചന നടപടികളിലൂടെ കടന്ന് പോകുന്ന  അർജുനും കായലും ദമ്പതികളായി അവസാനമായി പോകുന്ന യാത്രയാണ് സിനിമ . അസർബൈജാനിലെ യാത്രക്കിടെ അവരുടെ കാർ കേടാവുന്നു. വഴിയിൽ വെച്ച് ട്രക്ക് ഡ്രൈവർ രക്ഷിത് ,  ദീപിക എന്നിവരെ കണ്ടു മുട്ടുന്നു.  അവർ അടുത്തുള്ള കഫേയിലേക്ക് യാത്ര വാഗ്ദാനം ചെയ്യുന്നു.  കാർ ശരിയാക്കി കഫേയിൽ എത്തുമ്പോൾ കായലിനെ അർജുൻ കാണുന്നില്ല . തൻ്റെ ഭാര്യ കായലിനെ തേടിയുള്ള അർജുൻ്റെ  യാത്രയാണ് സിനിമയുടെ പ്രമേയം .


അജിത്കുമാർ ( അർജുൻ ) , തൃഷ കൃഷ്ണൻ ( കായൽ അർജുൻ ) , അർജുൻ സർജ ( രക്ഷിത് ) , റെജീന കസാന്ദ്ര ( രക്ഷിതിൻ്റെ സുഹൃത്ത് ദീപിക) , രമ്യ സുബ്രഹമണ്യൻ ( അർജുൻ്റെ സുഹൃത്ത് ) എന്നിവരോടൊപ്പം ആരവ് , നിഖിൽ നായർ ,  ദാശരഥി നരസിമ്മൻ  , ഗണേഷ് ശരണവൻ, വെട്രി കിരൺ , ജീവ രവി , അമിത്കുമാർ ഭഗത് , ഗണേഷ്ശരവണൻഅഭിനയിച്ചിരിക്കുന്നു.


300കോടി മുടക്കുള്ള ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലി രാജയാണ് നിർമ്മിച്ചിരിക്കുന്നത് .ഓം പ്രകാശ് ഛായാഗ്രഹണവും ,എൻ. ബി ശ്രീകാന്ത് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും , അറിവ് , വിഷ്ണു എടവൻ അമോഘ് ബാലാജി എന്നിവർ ഗാനരചനയും നിർവ്വഹിച്ചി രിക്കുന്നു. അനിരുദ്ധ് രവിചന്ദർ , ആൻ്റണി ദാസൻ , യോഗി ശേഖർ , അമോഘ് ബാലാജി തുടങ്ങിയവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. മുൻദിനം പാർത്ഥേനി ,തടയാറ താക്ക , മേഘമാൻ , താടം , കലഗ തലൈവൻ , എന്നി ചിത്രങ്ങൾ മഗിഴ് തിരുമേനി സംവിധാനം ചെയ്തു.


കലാസംവിധാനം  മിലൻ, സംഘട്ടന സംവിധാനം സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം  അനു വർദ്ധൻ, നൃത്ത സംവിധാനം കല്യാൺ, ഓഡിയോഗ്രഫി- ടി ഉദയകുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ സുബ്രമണ്യൻ നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജെ ഗിരിനാഥൻ, കെ ജയശീലൻ, വിഎഫ്എക്സ്- ഹരിഹരസുധൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ശ്രീഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്.അജിത്കുമാറും അർജുൻ സർജയും പതിനാല് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത് . 2023 ൽ പുറത്തിറങ്ങിയ " തുനിവ് " ആയിരുന്നു അജിതിൻ്റെ പുറത്തിറങ്ങിയ അവസാന ചിത്രം . 


ഈ സിനിമ അജിത് കുമാറിൻ്റെ ഷോയാണ് . അർജുൻ സർജ വേറിട്ട അഭിനയം കാഴ്ചവെച്ചു. ഗ്രേഷേഡുള്ള കഥാപാത്രമായി റെജീന കസാൻഡ്ര തിളങ്ങി .ഇതൊരു സാധാരണ മാസ് മസാല സിനിമയല്ല .മികച്ചതിരക്കഥയും , സ്റ്റൈലീഫ് കഥ പറച്ചിൽ , ഹോളിവുഡ് ലെവൽ ഛായാഗ്രഹണം , മികച്ച ആക്ഷൻ സ്വീക്വൻസുകൾ എന്നിവ കൊണ്ട് സിനിമ വേറിട്ട ലെവലിലാണ് . അതുപോലെ സസ്പെൻസിലെ മാസ്റ്റർ ക്ലാസ് എടുത്ത് പറയാം .


©️CpK DesK .



No comments:

Powered by Blogger.