സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു
സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 12-ാം വാർഷിക ത്തോടനുബന്ധിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖകർക്ക് നൽകുന്നപുരസ്കാരങ്ങൾ പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിൽ നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കവിയൂർ ശിവപ്രസാദ് വിതരണം ചെയ്തു.
ബ്ലെസി( സിനിമ ) ,വർഗ്ഗീസ് സി. തോമസ് ( മാധ്യമം ) , അഡ്വ. ഓമല്ലൂർ ശങ്കരൻ(ജനപ്രതിനിധി ) , അനന്ത പത്മനാഭൻ ( നാടകം) , പി.എസ്. രാജേന്ദ്ര പ്രസാദ് ( സിനിമ തിയേറ്റർ ) ,വിനോദ് ഇളകൊള്ളൂർ ( സാഹിത്യം), പാർവ്വതി ജഗീഷ് ( ഗായിക ) , സുരേഷ് നന്ദൻ ( സംഗീതം ) , ജി.കെ. നന്ദകുമാർ ( സിനിമ ഛായാഗ്രഹകൻ) എന്നിവർക്കാണ്പുരസ്കാരങ്ങൾ നൽകിയത് .
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. സക്കീർ ശാന്തി , അഡ്വ പി.സി. ഹരി , അഡ്വ. ജോർജ്ജ് വർഗ്ഗീസ് , രജീല ആർ. രാജം , വിഷ്ണു ജയൻ , കെ.പി. രവി , രാജേഷ് മലയാലപ്പുഴ , പ്രശാന്ത് ശ്രീധർ , കെ.സി. വർഗ്ഗീസ് , നിസാം നൂർമഹൽ , റോയി വർഗ്ഗീസ് , മനോജ് കുഴിയിൽ , സൈമൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു .
No comments: