സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വാർഷികത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.


 

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വാർഷികത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 12-ാം വാർഷിക ത്തോടനുബന്ധിച്ച്  വിവിധ രംഗങ്ങളിലെ പ്രമുഖകർക്ക്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പുരസ്കാരങ്ങൾ ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് നാല് മണിയ്ക്ക് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു .


ബ്ലെസി ( സിനിമ - തിരക്കഥാകൃത്ത് സംവിധായകൻ  ) , വർഗ്ഗീസ് സി. തോമസ്  ( മാധ്യമം - അസിസൻ്റ് എഡിറ്റർ,മലയാളമനോരമപത്തനംതിട്ട യൂണിറ്റ് ) , അഡ്വ. ഓമല്ലൂർ ശങ്കരൻ (ജനപ്രതിനിധി  - ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ) ,അനന്ത പത്മനാഭൻ  ( നാടകം - രക്തരക്ഷസ്സ്  ചാപ്റ്റർ ഒന്ന് ക്രിയേറ്റീവ് ഡയറക്ഷൻ )  ,പി.എസ്. രാജേന്ദ്രപ്രസാദ് ( സിനിമ തിയേറ്റർ - പത്തനംതിട്ട  ട്രിനിറ്റി മൂവി മാക്സ് എം.ഡി ) , വിനോദ് ഇളകൊള്ളൂർ ( സാഹിത്യം - ഏദൻ ( നോവൽ ) , പാർവ്വതി ജഗീഷ് ( ഗായിക - വിവിധ ഗാനങ്ങൾ ) , സുരേഷ് നന്ദൻ ( സംഗീതം - രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന്  സംഗീത സംവിധായകൻ )  ,  ജി.കെ. നന്ദകുമാർ (  സിനിമ ഛായാഗ്രഹകൻ - സൂപ്പർ ജിമിനി ഛായാഗ്രാഹകൻ ) , എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത് . പുരസ്കാര ജേതാക്കളെ ചടങ്ങിൽ ആദരിക്കും .

No comments:

Powered by Blogger.