നിസാം റാവുത്തർ പുരസ്കാരം ജിനു എബ്രഹാമിന് .


 

നിസാം റാവുത്തർ പുരസ്കാരം ജിനു എബ്രഹാമിന് .



പത്തനംതിട്ട : സാഹിത്യക്കാരനും സിനിമ തിരക്കഥാകൃത്തുമായ നിസാം റാവുത്തറിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ സിനിമാ തിരക്കഥാകൃത്തിനുള്ള ആദ്യ  പുരസ്കാരംപ്രശ്സതതിരക്കഥാകൃത്തുംസംവിധായകനുംനിർമ്മാതാവുമായ ജിനു ഏബ്രഹാമിന് നൽകുമെ
ന്ന് സിനിമ  പ്രേക്ഷക കൂട്ടായ്മ ജില്ല  ചെയർമാൻ സലിം പി. ചാക്കോയും ജില്ല കൺവീനർ പി. സക്കീർശാന്തിയും  അറിയിച്ചു .


മാസ്റ്റേഴ്സ് , ലണ്ടൻ ബ്രിഡ്ജ് , ആദം ജോൺ , അന്വേഷിപ്പിൻ കണ്ടെത്തും , കടുവ എന്നി ചിത്രങ്ങളുടെ തിരക്കഥാ കൃത്താണ് ജിനു ഏബ്രഹാം. ആദം ജോൺ എന്ന സിനിമയും ജിനു ഏബ്രഹാം സംവിധാനം ചെയ്തു . അന്വേഷിപ്പിൻ കണ്ടെത്തും , കാപ്പ , ബസൂക്ക എന്നി ചിത്രങ്ങളുടെ നിർമ്മാതാവുമാണ് ജിനു എബ്രഹാം .


പത്തനംതിട്ട ശാന്തി റസിഡൻസിയിൽ മാർച്ച് ആറിന് വൈകിട്ട് അഞ്ചിന് 
ചേരുന്ന നിസാം റാവുത്തർ  അനുസ്മരണ സമ്മേളനത്തിൽ ജിനു ഏബ്രഹാമിന് പുരസ്കാരം വിതരണം  ചെയ്യും.





No comments:

Powered by Blogger.