സഹോദര ബന്ധത്തിൻ്റെ തീവ്രതയുമായി " നാരായണീൻ്റെ മൂന്നാണ്മക്കൾ " .


 

Movie :

Narayaneente Moonnaammakkal


Director: 

Sharan Venugopal 


Genre :

Family 


Platform :  

Theatre .


Language : 

Malayalam 


Time :

113 Minutes 12 Seconds .


Rating :

3.5  /  5. 


✍️

Saleem P. Chacko.

©️CpK DesK .


കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനമായതറവാട്കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.  കുടുംബത്തിലെ നാരായണിയമ്മ തൻ്റെ അവസാന ഘട്ടത്തിലൂടെ കടന്ന് പോകുന്നു.  മരണം കാത്ത് കിടക്കുന്ന നാരായണി യമ്മയുടെ മൂന്നാൺമക്കൾ കേജ്രീകരി ച്ചാണ് സിനിമയുടെ പ്രമേയം. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ ഭാസ്കരൻ്റെ കടന്നുവരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്ന തുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.


അലൻസിയർ ലേ ലോപ്പസ് ( വിശ്വൻ ) , ജോജു ജോർജ്ജ് ( സേതു ) , സൂരാജ് വെഞ്ഞാറംമൂട് ( ഭാസ്കരൻ ) , ഷെല്ലി കിഷോർ ( ഭാസ്കരൻ്റെഭാര്യ നബീസാ ) ,സജിത മഠത്തിൽ ( വിശ്വൻ്റെ ഭാര്യ ) , ഗാർഗി അനന്തൻ ( വിശ്വൻ്റെ മകൾ ആതിര ) , തോമസ്മാത്യൂ(ഭാസ്കരൻ്റെ മകൻ നിഖിൽ ) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിക്കുന്നു. 


എത്ര ദൂരെ പോയാലും മടക്കം സ്വന്തം നാട്ടിലേക്ക് ജന്മഗൃഹത്തിലേക്ക് എന്ന സന്ദേശമാണ് സിനിമ നൽകുന്നത് . ഒരു ഫീൽ ഗുഡ് സിനിമയാണിത്. മനുഷ്യൻ്റെ സ്നേഹവും ബന്ധങ്ങളുടെ സങ്കീർണ്ണതയും നിസഹായതയുമെല്ലാം ഒട്ടും മറയില്ലാതെ ശരൺ വേണു ഗോപാൽ പ്രമേയത്തിൽ ഉൾപ്പെടു ത്തിയിരിക്കുന്നു. പഴയ തലമുറ യോടൊപ്പം ന്യൂജെനറേഷൻ്റെ കുഴഞ്ഞ് മറിയുന്ന ബന്ധങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നു.


രോമാഞ്ചത്തിനുംകിഷ്കിണ്ഡാകാണ്ഡത്തിനും ശേഷം ഗുഡ് വിൽ എൻ്റെർ ടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിലാണ് ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത് .

No comments:

Powered by Blogger.