കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും , നർമ്മമുഹൂർത്തങ്ങളും നിറഞ്ഞ ഹൃദയസ്പർശിയായ മനോഹര കുടുംബചിത്രമാണ് " മച്ചാൻ്റെ മാലാഖ 🧚🏻🧚🏻🧚🏻🧚🏻" .
Movie :
Machante Maalakha.
Director:
Boban Samuel .
Genre :
Comedy Family Drama.
Platform :
Theatre .
Language :
Malayalam
Time :
127 Minutes 4 Seconds .
Rating :
4 / 5.
✍️
Saleem P. Chacko.
©️CpK DesK .
മച്ചാന്റെയും മാലാഖയുടെയും ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ രസകരമായ കഥയാണ് " മച്ചാൻ്റെ മാലാഖ " .
🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻🧚🏻
ഇതൊരു കുടുംബ ചിത്രമാണെങ്കിലും ഒരു കുടുംബത്തിലും ഇതുപോലൊരു കാര്യം നടന്നിട്ടുണ്ടാവില്ല .മച്ചാന്റെ മാലാഖ 100% ഫീൽഗുഡ് ഫാമിലി ചിത്രമാണ്. സാധാരണക്കാരന്റെ ജീവിതത്തിൽ സാധാരണയായും അസാധാരണമായും നടക്കുന്ന ഒരു പിടി വിശേഷങ്ങളുമായി ബോബൻ സാമൂവൽ സംവിധാനം ചെയ്ത ചിത്രമാണ് " മച്ചാന്റെ മാലാഖ" .
സൗബിൻ ഷാഹിർ,ധ്യാൻശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ , അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രമാണ് .
അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ്ചിത്രംനിർമ്മിച്ചിരിക്കുന്നത്. അബാംമൂവീസിൻ്റെപതിമൂന്നാമത്ചിത്രമാണിത് . ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു. . ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
കെ.എസ്. ആർ.ടി.സി കണ്ടക്ടറായ സജീവൻ കെ.പിയും , നീതി മെഡിക്കൽ ഷോപ്പ് ജീവനക്കാരി ബിജിമോൾ എസ്. നായരുടെ കഥയാണ് സിനിമയുടെ പ്രമേയം . ബിജിമോൾ സജീവൻ്റെ ജീവിതത്തി ലേക്ക് കടന്ന് വരുന്നതിന് ശേഷമുള്ള സംഭവങ്ങളാണ് പ്രമേയം പറയുന്നത്. ഇവരുടെ ജീവിതയാത്രയിൽ സ്നേഹ ബന്ധത്തിൽ പല വഴി തിരിവുകളും ഉണ്ടാകുന്നു.
സൗബിൻ സാഹിർ ( സജീവൻ കെ.പി ) ,ബിജിമോൾ എസ്. നായർ ( നമിതാ പ്രമോദ് ) , ദിലീഷ് പോത്തൻ ( ദാസൻ ) , ശാന്തി കൃഷ്ണ ( കുഞ്ഞുമോൾ ) , മനോജ് കെ.യു (ഗോപി ) , ഷീലു എബ്രഹാം ( അഡ്വ. ലക്ഷ്മി രാജൻ ) , ധ്യാൻ ശ്രീനിവാസൻ ( അഡ്വ. ജിജോ തട്ടുപ്പുറം), എൻ. എം ബാദുഷ ( ജയേഷ് ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൗബിൻ സാഹീർ, നമിതാ പ്രമോദ് എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായിഅവതരിപ്പിച്ചു.ഔസേപ്പച്ചൻ്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ഘടകങ്ങളാണ് .ബോബൻ സാമുവേലിൻ്റെ സംവിധാന മികവും എടുത്ത് പറയാം .
ഒരു ഇടത്തരം കുടുംബത്തിൽ നടക്കുന്ന അസാധാരണമായ ഒരു കുടുംബകഥയാണിത് .പുരുഷപക്ഷത്ത് നിന്ന് ചിന്തിക്കുന്ന രീതിയിലുള്ള ഒരു ചിത്രമാണ് " മച്ചാൻ്റെ മാലാഖ " .
No comments: