ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസിന്റെ സംഗീത സംവിധായകൻ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ സുരേഷ് നന്ദനാണ്.
ഏരീസ് കലാനിലയത്തിന്റെ പത്തനംതിട്ടയിലെനാടകവേദിയിലേക്ക് കാണികളുടെ കുത്തൊഴുക്ക് തുടരുമ്പോഴും അധികമാരും അറിഞ്ഞുകാണാനിടയില്ല 'രക്തരക്ഷസ്സ്' എന്ന നാടകത്തെ ഇത്തരമൊരു അവിസ്മരണീയമായ ദൃശ്യ-ശ്രവ്യാനുഭവമാക്കി മാറ്റുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ഒരു പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയെക്കുറിച്ച്.
ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസിന്റെ സംഗീത സംവിധായകൻ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ സുരേഷ് നന്ദനാണ്.
മലയാള സിനിമയ്ക്ക് ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ സംഭാവന ചെയ്ത യശശരീരനായ തിരക്കഥാകൃത്ത് ജോൺപോൾ മുഖേനയാണ് സുരേഷ് കലാനിലയത്തിലേക്ക് എത്തുന്നതും ഈ നാടകവേദിയുടെ 'ഞാൻ- ഉടൽ..മനസ്സ്' എന്ന നാടകത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം നിർവ്വഹിക്കാനുള്ള അവസരം കൈവരുന്നതും, തുടർന്ന് രക്തരക്ഷസ് എന്ന ബ്രഹ്മാണ്ഡ പ്രൊജക്റ്റിന്റെ സംഗീതസംവിധായകനാവാൻ അവസരമൊരുങ്ങുന്നതും..
കലാനിലയത്തിന്റെ പഴയ രക്ത രക്ഷസ് നാടകത്തിനായി പാപ്പനംകോട് ലക്ഷ്മണൻ എഴുതി വി. ദക്ഷിണാ മൂർത്തി ഇണമിട്ട ഗാനങ്ങൾ രക്തരക്ഷസ്സിന്റെ പുതിയ പതിപ്പിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാ മൂർത്തി നൽകിയ ഈണം മാത്രം നിലനിർത്തി ഓർക്കസ്ട്രേഷൻ മൊത്തമായി നവീകരിച്ചുകൊണ്ട് പുത്തനൊരു ശ്രവ്യാനുഭവവുമായി ഗാനങ്ങളെ മാറ്റിയെടുക്കാൻ സുരേഷ് നന്ദൻ എന്ന സംഗീത സംവിധായകന് കഴിഞ്ഞിട്ടുണ്ട്..
നാടകത്തിൻ്റ പശ്ചാത്തല സംഗീത സംവിധാനം നിർവ്വഹിച്ചതും ഇദ്ദേഹം തന്നെ.. രക്തരക്ഷസ്സ് കണ്ടിറങ്ങുന്ന കാണികൾ അതിലെ വലിയൊരു മേന്മയായി അതിലെ രംഗങ്ങളെ മികവുറ്റതാക്കുന്ന പശ്ചാത്തല സംഗീതത്തെയും സാക്ഷ്യപ്പെടുത്തുന്നു എന്നത് സുരേഷ് എന്ന സംഗീത സംവിധായകനുള്ള അംഗീകാരം തന്നെ..
ഇതുകൂടാതെ 'രക്തരക്ഷസ്സി'ന്റെ സൗണ്ട് ട്രാക്കിന് മറ്റൊരു പത്തനംതിട്ട ബന്ധവുമുണ്ട്... പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ സ്വദേശിയായ അജിത്ത് എ. ജോർജ് ആണ് ഈ നാടകത്തിൻറെ 7.1 സറൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്..
മലയാളം ഉൾപ്പെടെ വിവിധ തെന്നിന്ത്യൻ ഭാഷാ സിനിമകളിൽ സംഗീത സംവിധായകനായി സാന്നിധ്യം അറിയിച്ചിട്ടുള്ളയാളാണ് സുരേഷ് നന്ദൻ.. മലയാളിയായ ദീപേഷ് ടി യുടെ കന്നഡ ചിത്രമായ Sattha Soothakada Suttha യ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച സുരേഷ് പിന്നീട് Auto is my Life എന്ന തമിഴ് ചിത്രത്തിനും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തു. 2022 ൽ ഒറിഗാമി എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു..
ദീപേഷ് ടി. യുടെ സംവിധാനത്തിൽ ഇറങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ ജൈവം എന്ന സിനിമയുടെ സംഗീതസംവിധായകനും ഇദ്ദേഹമാണ്.. ധ്യാൻ ശ്രീനിവാസൻ നായകനായി പുറത്തിറങ്ങിയ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' എന്ന സിനിമയുടെ ടീസറിന് പശ്ചാത്തല സംഗീതം നൽകിയതും സുരേഷാണ്..
തമിഴിൽ ഭരത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന കുറ്റ്രചാട്ട്', മനോജ് കെ ജയൻ സലിംകുമാർ എന്നിവർ അഭിനയിക്കുന്ന മലയാള ചിത്രം ഊദ്, ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയചിത്രം സൂചന തുടങ്ങിയവ യാണ് സുരേഷ് നന്ദന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങാനിരി ക്കുന്ന ചിത്രങ്ങൾ..
No comments: