നാടക-സിനിമാ നടൻ എ.പി. ഉമ്മർ(89) അന്തരിച്ചു.
ആദരാഞ്ജലികൾ .
നാടക-സിനിമാ നടൻ എ.പി. ഉമ്മർ(89) അന്തരിച്ചു.ശാരദാസ് വീട്ടിലായിരുന്നു അന്ത്യം.നാടകസംവിധായകൻ, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മർ.
'അന്യരുടെ ഭൂമി'യിലൂടെ സിനിമാ രംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം 'ഒരു വടക്കൻവീരഗാഥ'യിലെകൊല്ലന്റേതാണ്. അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 2021-ല്‍ ആഹ്വാൻ സെബാസ്റ്റിയൻ പുരസ്കാരം നേടി. ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ.
No comments: