മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ സിനിമ " ഒരു വടക്കൻ വീരഗാഥ " 4K atmosൽ മികച്ച അനുഭവം നൽകുന്നു .
Movie :
Oru Vadakkan Veeragatha.
Director:
Hariharan
Genre :
Classical Movie.
Platform :
Theatre .
Language :
Malayalam
Time :
168 Minutes .
Rating :
4.25 / 5.
✍️
Saleem P. Chacko.
©️CpK DesK .
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രണ്ടാം വർഷ ഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് 1989 ഏപ്രിൽ 14ന് " ഒരു വടക്കൻ വീരഗാഥ " റിലീസ് ചെയ്തത് . സിനിമ കാണാൻ തിരുവനന്തപുരത്ത് ക്യപ തിയേറ്ററിൽ പോയി . നൂൺഷോ , മാറ്റിനി ടിക്കറ്റ് കിട്ടിയില്ല. ഫസ്റ്റ്ഷോ കണ്ടു . ഒരു യാത്ര തന്നെയായിരുന്നു " ഒരു വടക്കൻ വീരഗാഥ " കാണാൻ .
36 വർഷത്തിന് ശേഷം ഇന്ന് ( 2025 ഫെബ്രുവരി എട്ട് ) പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് ഒന്നിൽ 4K atmosൽ " ഒരു വടക്കൻ വീരഗാഥ"വീണ്ടും കണ്ടു.
1989 ഏപ്രിൽ 14ന് റിലീസ് ചെയ്ത് വൻ വിജയം നേടിയ " ഒരു വടക്കൻ വീരഗാഥ " റീ റിലീസ് ചെയ്തു . മാറ്റിനി നൗ ആണ് 4 കെ അറ്റ്മോസിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരി ക്കുന്നത്. ഷെർഗ സന്ദീപും , ഷെനുഗ , ഷെഗ്‌ന എന്നിവരടങ്ങുന്ന എസ്. ക്യൂബ് ഫിലിംസാണ് സിനിമ 4K ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചത് .
മമ്മൂട്ടി ( ചന്തു ചേകവർ ) , വിനീത് കുമാർ ( ചന്തുവിൻ്റെ ബാല്യകാലം ) , സുരേഷ് ഗോപി ( ആരോമൽ ചേകവർ ) , ബാലൻ കെ. നായർ ( കണ്ണപ്പൻ ചേകവർ ) , ക്യാപ്റ്റൻ രാജു ( അരിങ്ങോടർ ) , മാധവി (ഉണ്ണിയാർച്ച ), ജോമോൾ ( ഉണ്ണിയാർച്ചയുടെ ബാല്യകാലം ) , ഗീത ( കുഞ്ഞി ) , രാജലക്ഷ്മി ( കുട്ടിമാണി) , രാമു ( ഉണ്ണിചന്ദ്രൻ ) , ദേവൻ ( ഉണ്ണിക്കോന്നാർ ) , ഒടുവിൽ ഉണ്ണിക്കൃഷ്ണൻ രാജാവ് ) , ചിത്ര ( കുഞ്ഞിനാളു ) , സൂര്യ ( കൊല്ലൻ കമ്മരാൻ്റെ മകൾ ) , സഞ്ജയ് മിത്ര ( ആരോമലുണ്ണി ) , റഷീദ് ഉമ്മർ ( കണ്ണപ്പനുണ്ണി ) , സുകുമാരി ( കണ്ണപ്പൻ ചേകവരുടെ ഭാര്യ ) , വി.കെ. ശ്രീരാമൻ ( കുഞ്ഞിരാമൻ ) , സനൂപ് സജീന്ദ്രൻ ( തങ്കു ) , കുണ്ടറ ജോണി ( അരിങ്ങോട റുടെശിഷ്യൻ),ഭീമൻരഘു(അരിങ്ങോടറുടെ ശിഷ്യൻ ) , ടോണി ( ഉണ്ണികണ്ണൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .
ഗാനരചന കൈതപ്രം , കെ.ജയകുമാർ എന്നിവരും സംഗീതംരവിബോംബെയും നിർവ്വഹിക്കുന്നു. കെ.ജെ. യേശുദാസ് , ചിത്ര, ആശാലത എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അഞ്ച് ഗാനങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയ ഗാനങ്ങളാണ് .എം. ടി. വാസുദേവൻനായർ രചനയും , കെ. രാമചന്ദ്രബാബു ഛായാഗ്രഹണവും, എം.എസ്. മണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.വി. ഗംഗാധരനാണ് ചിത്രം നിർമ്മിച്ചത്.
മലയാള സിനിമകളിലെ ക്ലാസിക്കൽ ചിത്രമാണ് " ഒരു വടക്കൻ വീരഗാഥ ". പതിനാറാം നൂറ്റാണ്ടിലെ വടക്കൻ കേരളത്തിലാണ് കഥ നടക്കുന്നത്. കണ്ണപ്പൻ ചേകവരുടെ ( ബാലൻ കെ .നായർ ) തങ്ങളുടെ പ്രഭുക്കൻമാർക്ക് ആയോധന സേവനങ്ങൾ നൽകുന്നു. അനാഥ ബാലനായ ചന്തു ( മമ്മൂട്ടി) അമ്മാവൻ്റെ സ്നേഹവുംആരാധനയും നേടുന്നു. അതേ സമയം കണ്ണപ്പൻ്റ മകൻ അരോമലിന് ( സുരേഷ്ഗോപി) ചന്തുവിനോട് വെറുപ്പ് തോന്നുന്നു.
വ്യത്യസ്തമായ കഥ പറച്ചിലാണ് ഈ സിനിമയുടെ പ്രത്യേകത . ചന്തു ചേകവരെ നല്ല മനുഷ്യനായി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. യഥാർത്ഥ കഥയിൽ ചന്തു വില്ലനാണ് എന്നും പറച്ചിൽ ഉണ്ട്. മികച്ച നടൻ ( മമ്മൂട്ടി ) , മികച്ച തിരക്കഥ ( എം.ടി. വാസുദേവൻനായർ ) , മികച്ച പ്രൊഡക്ഷൻ ഡിസൈൻ , മികച്ച വസ്ത്രാലങ്കാരം ( പി. കൃഷ്ണമുർത്തി ) ഉൾപ്പെടെ നാല്ദേശീയഅവാർഡുകളും എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടി.
ഒരു മൈനസും പറയാൻ ഇല്ലാത്ത സിനിമ . എം.ടിയുടെ മാസ്റ്റർപീസ് . ലോക സിനിമയിലെ തന്നെ മികച്ച ക്ലാസിക് കളിൽ ഒരു സിനിമയാണിത് . മനോഹര ഗാനങ്ങൾ എടുത്ത് പറയാം. പ്രമേയങ്ങൾബന്ധങ്ങൾസംഘർഷങ്ങൾ എല്ലാം സാർവത്രികമാണെന്ന് പറയാം.മനുഷ്യവികാരങ്ങൾകാലത്തിന് അതീതമാണ് . 4Kഅറ്റ്മോസിൽ മികച്ച അനുഭവം ഈ ചിത്രം തരുന്നു .
No comments: