ധനുഷ് സംവിധാനം ചെയ്യുന്ന " നിലാവുക്ക് എൻ മേല്‍ എന്നടി കോപം" ഫെബ്രുവരി 21ന് റിലീസ് ചെയ്യും .



പവിഷ് , മാത്യൂ തോമസ് ,അനിഘ സുരേന്ദ്രൻ , പ്രിയ പ്രകാശ് വാര്യർ , വെങ്കിടേഷ് മേനോൻ , റാബിയ ഖാറ്റൂൺ , രമ്യ രംങ്കനാഥൻ , സിദ്ധാർത്ഥ് ശങ്കർ , അൻപ് തസൻ , സതീഷ് , ആർ ശരത്കപൂർ : ആടുകളം നരേൻ ,ശരണ്യ പൊൻവണ്ണൻ , പ്രിയങ്ക മോഹൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്ന ചിത്രം  " നിലാവുക്ക് എൻ മേല്‍ എന്നടി കോപം"  ഫെബ്രുവരി 21ന് റിലീസ് ചെയ്യും .


നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , ജി.വി. പ്രകാശ് കുമാർ  സംഗീതവും, അറിവ് , തമിഴ്പൻ, വിവേക് ,ധനുഷ് എന്നിവർ ഗാനരചനയും   ഒരുക്കുന്നു. ജി.വി. പ്രകാശ്കുമാർ ധനുഷ് , അറിവ് തമിഴ്പൻ , ജോണിത ഗാന്ധി , സുബ്ബഹ്ഷിനി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


വണ്ടർ ബോർ ഫിലിംസ് , ആർ. കെ. പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ധനുഷ് ,കസ്തൂരി രാജ , വിജയലക്ഷ്മി കസ്തൂരി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.