ഇശൽ - വി. എം കുട്ടി പുരസ്‌കാരം ജി. വേണുഗോപാലിന് ഫെബ്രുവരി 15 ന് സമർപ്പിക്കും .




ഇശൽ - വി. എം കുട്ടി പുരസ്‌കാരം ജി. വേണുഗോപാലിന് ഫെബ്രുവരി 15 ന് സമർപ്പിക്കും .


തിരുവനന്തപുരം : ഇശൽ  സാംസ്കാരിക സമിതി ഏർപ്പെടുത്തിയ മൂന്നാമത് വി.എം കുട്ടി പുരസ്കാരം പിന്നണി ഗായകൻ  ജി. വേണുഗോപാലിന് ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ്  പുരസ്കാരം.


ജനപ്രതിനിധികളും കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.തുടർന്ന് ഇശൽ തേൻകണം മെഗാ മാപ്പിള ഗാനമേള സീസൺ 3 അരങ്ങേറും. അൻവർ അഹമ്മദ്, ഷുഹൈബ്, സൈദ സാലി, സമീർ കെ.തങ്ങൾ, അബൂബക്കർ,അൻസി,ഹന ഫാത്തിമ, ഉമ്മർ ഷെരീഫ്,ഗായത്രി ഗോപൻ, ഷാഫി ആൾസെയ്ന്റസ്എന്നിവർ ഗാനങ്ങൾ ആലപിക്കും. ക്യാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക് ഇശലിന്റെ  കൈത്താങ്ങായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രവേശനം സൗജന്യമാണെന്നും സമിതി പ്രസിഡന്റ്‌ അട്ടക്കുളങ്ങര സുലൈമാനും സെക്രട്ടറി ദിലീഫ്  റഹ്മനും അറിയിച്ചു.


റഹിം പനവൂർ 

ഫോൺ : 9946584007

No comments:

Powered by Blogger.