പത്തനംതിട്ട ജില്ലയിൽ പൂർണ്ണമായി ചിത്രീകരിച്ച " സൂപ്പർ ജിമിനി She Was Right " ജനുവരി 24ന് തിയേറ്ററുകളിൽ എത്തും . സംവിധാനം : അനു പുരുഷോത്ത് . നിർമ്മാണം : രാജേഷ് മലയാലപ്പുഴ .
അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സൂപ്പർ ജിമിനി She Was Right " ജനുവരി 24ന് കേരളത്തിലെ പ്രമുഖ കേന്ദ്രത്തിൽ പ്രദർശനം ആരംഭിക്കുന്നു. പത്തനംതിട്ട ജില്ലയിൽ പൂർണ്ണമായി ചിത്രീകരിച്ച " സൂപ്പർ ജിമ്നി " റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ചിരിക്കുന്നു.
Official Teaser Link.
https://youtu.be/sjc8F9mwxmU?si=b4rgCs_UgCbc71vk
മീനാക്ഷി നായികയാവുന്ന ''സൂപ്പർ ജിമ്നി" യിൽ സീമ ജി. നായർ, കുടശനാട് കനകം, ഡോ.രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണൻ, എൻ.എം. ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മി യമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര, അനിൽ ചമയം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ലഹരിയുടെപിടിയിലായകോളനിയേയും ഉയർന്ന ഉദ്യോഗസ്ഥൻ്റെ മകനായ ഡോക്ടറും ഈ മാഫിയകളുടെ കണ്ണി ആകേണ്ടി വരുന്നു. അതിൽ മോചിത നാകാൻ ശ്രമിച്ചപ്പോൾ എല്ലാം നഷ്ട പ്പെട്ടുന്ന ഡോക്ടറും കുടുംബവും, ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺ കുട്ടിയുടെ കഥയാണ് സൂപ്പർ ജിമ്നി പറയുന്നത്. വളരെ നാളുകൾക്ക് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ബന്ധങ്ങളുടെ നെമ്പരങ്ങളും ചിരിയും ചിന്തയുമുള്ള സിനിമയാണ് "സൂപ്പർ ജിമ്നി".
ജി.കെ.നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവരുടെ വരികൾക്ക് ഡോക്ടർ വി.ബി. ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതം പകരുന്നു.മധുബാലകൃഷ്ണൻ, അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽ കോവളം , മധു ബാല കൃഷണൻ , സുമേഷ് ഐയിരൂർ, ടെസ്റ്റിൻ ടോം എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത് .
പശ്ചാത്തല സംഗീതം പ്രദീപ് ഇലന്തൂർ എഡിറ്റിംഗ്- ജിതിൻ കുമ്പുക്കാട്ട്, കല- ഷെറീഫ് ചാവക്കാട്, മേക്കപ്പ്- ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റിൽസ്- അജീഷ് അവണി,ആക്ഷൻ കോറിയോഗ്രാഫി- ഡ്രാഗൺ ജിറോഷ്, ടൈറ്റിൽ മ്യൂസിക്- വി.ബി രാജേഷ്, സ്പ്രിംഗ് നൃത്ത സംവിധാനം, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ- പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്, പി ആർ ഒ-എ.എസ്. ദിനേശ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ . ക്യാക്റ്റസ് സിനിമാക്സാണ് " സൂപ്പർ ജിമിനി " തിയേറ്ററുകളിൽ എത്തിക്കുന്നത് .
സലിം പി. ചാക്കോ .
CpK DesK.
No comments: