വാലി മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രം " Madraskaaran " ജനുവരി പത്തിന് റിലീസ് ചെയ്യും . ഷെയ്ൻ നിഗം , കലൈയർശൻ , നിഹാരിക കോനിഡേല എന്നിവർ മുഖ്യ വേഷങ്ങളിൽ .



വാലി മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രം  " Madraskaaran " ജനുവരി പത്തിന് റിലീസ് ചെയ്യും .


ഷെയ്ൻ നിഗം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത് . ഷെയ്ൻ നിഗത്തിന് പുറമെ  കലൈയരശൻ , നിഹാരിക കോനിഡേല , ഐശ്വര്യദത്ത ,കരുണാസ് , പാണ്ഡ്യരാജൻ , ലല്ലു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


എസ് .ആർ പ്രൊഡക്ഷസിൻ്റെ ബാനറിൽ ബി. ജഗദീഷാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . പ്രസന്ന എസ്. കുമാർ ഛായാഗ്രഹണവും , ആർ. വസന്തകുമാർ എഡിറ്റിംഗും ,  എലൻ , വൈരമുത്തു , സാം സി. എസ് , ഉമാ ദേവി വാലി മോഹൻ ദാസ് എന്നിവർ ഗാനരചനയും , സാം. സി.എസ് , എ.ആർ റഹ്മാൻ , നന്ദഗോപാൻ വി. എന്നിവർ സംഗീതവും , സാം. സി.എസ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കപിൽ കപിലൻ , അപർണ്ണ , ആദിത്യ ആർ.കെ . സാം സി. എസ് , ഹരിചരൺ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .


സലിം പി . ചാക്കോ .

No comments:

Powered by Blogger.