Dominic and The Ladies' Purse Official Trailer Releasing Tomorrow at 6 PM IST
Dominic and The Ladies' Purse Official Trailer Releasing Tomorrow at 6 PM IST
കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ട്രൈലെർ നാളെ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യും. ജനുവരി എട്ടിന് വൈകുന്നേരം 6 മണിക്കാണ് ട്രൈലെർ പുറത്ത് വരിക. ചിത്രത്തിന്റെ റിലീസ് തീയതി ന്യൂ ഇയർ അപ്‌ഡേറ്റായി പുറത്ത് വന്നിരുന്നു. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
രസകരമായ ഒരു പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസിയുടെ പരസ്യമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. അണ്ടർ കവർ സർവീസ്, കാണാതായ ആളുകൾ, വസ്തുക്കൾ എന്നിവ കണ്ടെത്തുക, ഇൻഷുറൻസ് ക്ലെയിംസ് വെരിഫിക്കേഷൻ, മാട്രിമോണിയൽ വെരിഫിക്കേഷൻ, പ്രണയ ബന്ധങ്ങളിലെ സത്യങ്ങൾ അന്വേഷിക്കുക, തട്ടിപ്പ്- വഞ്ചന കേസുകൾ അന്വേഷിക്കുക എന്നതാണ് ഈ ഏജൻസിയുടെ സർവീസുകൾ എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.
No comments: