കോമഡി പശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ - എം. മോഹനൻ്റെ " ഒരു ജാതി ജാതകം " .


 
Movie :
Oru Jaathi Jathakam .


Director: 
M. Mohanan 


Genre :
Romantic Comedy .


Platform :  
Theatre .


Language : 
Malayalam 


Time :
123 Minutes 19 Seconds .



Rating :

3.5  /  5. 


✍️
Saleem P. Chacko.
CpK DesK.


വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി  എം. മോഹനൻ സംവിധാനം ചെയ്ത റോമൻ്റിക് കോമഡി ചിത്രമാണ് " ഒരു ജാതി ജാതകം " . കഥ പറയുമ്പോൾ , മാണിക്യകല്ല് , 916 ,  മൈ ഗോഡ്,
അരവിന്ദൻ്റെ അതിഥികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


38 വയസ് കഴിഞ്ഞ വിവാഹം ജീവിത ലക്ഷ്യമാക്കിയ മമ്പറത്ത് ജയേഷിൻ്റെ യാത്രയാണ് സിനിമയുടെ പ്രമേയം 


Cast: 

*****

നിഖില വിമൽ , ബാബു ആൻ്റണി , പി.പി. കുഞ്ഞികൃഷ്ണൻ , മൃദുൽ നായർ , ഇഷ തൽവാർ , വിധു പ്രതാപ് , സയനോര ഫിലിപ്പ് , കയാടു ലോഹർ , രഞ്ജി കാങ്കോൽ , അമൽ താഹ , ഇന്ദു തമ്പി , ചിപ്പി ദേവസ്സി , പൂജ മോഹൻ രാജ് , വർഷ രമേശ് , അരവിന്ദ് രഘു , ശരത് സഭ , ഹരിത പറക്കോട് , ഷോൺ റോമി , നിർമ്മൽ പാലാഴി , വിജയ കൃഷ്ണൻ , ഐശ്വര്യ മിഥുൻ കോറോത്ത് , അനുശ്രീ അജിതൻ , ദിവാകരൻ വിഷ്ണു മംഗലം .



അണിയറശിൽപ്പികൾ .

********************

വിശ്വജിത് ഒടുക്കത്തിൽ: ഛായാഗ്രഹണം .രാകേഷ് മണ്ടോടി : തിരക്കഥ സംഭാഷണം. രഞ്ജൻ എബ്രഹാം : എഡിറ്റിംഗ് , മനു രഞ്ജിത്ത്: ഗാനരചന . ഗുണ ബാലസുബ്രമണ്യം: സംഗീതം .സൈനുദ്ദീൻ :എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജോസഫ് നെല്ലിക്കൽ : കലാ സംവിധാനം .ഷാജി പുൽപ്പള്ളി .റാഫി കണ്ണാടിപ്പറമ്പ് : വസ്ത്രാലങ്കാരം.
സരേഷ് മലയൻകണ്ടി :കോ റൈറ്റർ.ഷമീജ് കൊയിലാണ്ടി:
പ്രൊഡക്ഷൻ കൺട്രേളർ.മനു സെബാസ്റ്റ്യൻ : ക്രിയേറ്റീവ് ഡയറക്ടർ.അനിൽ എബ്രാഹം : ചീഫ് അസോസിയേറ്റ് ഡയറക്ടർ.ഉദയൻ കപ്രശ്ശേരി : പ്രശാന്ത് പാട്യം :
ഫിനാൻസ്കൺട്രോളർ. ജയപ്രകാശ് തവനൂർ,ഷമീം അഹമ്മദ്: അസോസിയേറ്റ് ഡയറക്ടർ.റോഷൻ പാറക്കാട്, നിർമ്മൽ വർഗ്ഗീസ്,സമർ സിറാജുദിൻ: അസിസ്റ്റന്റ് ഡയറക്ടർ ലിജു പ്രഭാകർ :കളറിസ്റ്റ്.സച്ചിൻ സുധാകരൻ :സൗണ്ട് ഡിസൈൻ .വിപിൻ നായർ .സർജാസ് മുഹമ്മദ്: സൗണ്ട് മിക്സിംഗ്.സർജാസ് മുഹമ്മദ്: വിഎഫ്എക്സ് : അർച്ചന മാസ്റ്റർ, അർച്ചന മാസ്റ്റർ : കൊറിയോഗ്രാഫർ.
പി .സി സ്റ്റണ്ട്സ് : ആക്ഷൻ. 


വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വർണ്ണച്ചിത്രയാണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


മികച്ച ഡയലോഗ് .
*****************

" മകരവിളക്ക് കണ്ട സന്തോഷമാ ...... "


🎥 

വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ ഒരുക്കിയ നോൺ സ്റ്റോപ്പ് കോഡമിയാണ് ഈ സിനിമ . പേഴ്സനൽ മാര്യേജ് അസിസ്റൻ്റ് വരെവെച്ചിട്ടും ജയേഷിന്
കണ്ടെത്താൻ കഴിയുന്നില്ല . ഓരോ പെണ്ണുകാണലും ഓരോ സംഭവ ങ്ങളായി മാറും . വീണ്ടും വീണ്ടും പെണ്ണിനെ തേടി ആലയുന്ന യാത്രകളാണ് "ഒരു ജാതി ജാതകം".


ഏഴ്  നായികമാരാണ് ജയേഷിൻ്റെ ജീവിതത്തിലൂടെ കടന്ന് പോകുന്നത്.
ജാതകം ,അൽഗോരിതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള അറേഞ്ച്ഡ് വിവാഹങ്ങൾ, പെരുത്ത കേടിൻ്റെ അഭാവം എന്നിവയും സിനിമ യുടെപ്രമേയത്തിലുൾപ്പെടുത്തിയിട്ടുണ്ട് 


ജയേഷിന് സ്ത്രീകളെയും ബന്ധങ്ങളെ യും കുറിച്ചുള്ള തെറ്റായ പ്രതീക്ഷകൾ കാരണം വധുവിനെ കണ്ടെത്താൻ കഴിയുന്നില്ല. സ്നേഹവും നന്മയും തമാശകളും ധാരാളം ഈ സിനിമ യിലുണ്ട്. ജയേഷായി വിനീത് ശ്രീനിവാസൻ പ്രേക്ഷകരെ പൊട്ടി ച്ചിരിപ്പിക്കുന്നുണ്ട്.മെയിൽ ഷോവനിസ്റ്റായ ജയേഷിനെ ഭംഗിയായി അവതരിപ്പിക്കാൻ വിനീത് ശ്രീനി വാസന് കഴിഞ്ഞു. പി.പി. കുഞ്ഞി കൃഷണനും തിളങ്ങി .

No comments:

Powered by Blogger.