മികച്ച കാഴ്ചാനുഭവം നൽകി " രേഖാചിത്രം " . ആസിഫ് അലിയും , അനശ്വര രാജനും മിന്നി .
Movie :
Rekhachithram .
( Documentary Sketch )
Director:
Jofin T. Chacko .
Genre :
Mystery Crime Thriller.
Platform :
Theatre .
Language :
Malayalam
Time :
139 minutes 1 Second .
Rating :
3.75 / 5
Saleem P. Chacko.
CpK DesK.
ആസിഫ് അലി , അനശ്വര രാജൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ് " രേഖാചിത്രം ". സിനിമയും സിനിമയ്ക്കുള്ളിലെ സിനിമയും പുതുകാലഘട്ടത്തോട് ചേർന്നുള്ള കൗതുകങ്ങളും ചേർന്ന പ്രമേയമാണ് സിനിമയുടേത് .
ചൂതാട്ട വിവാദത്തെ തുടർന്ന് സസ്പെൻഷനിലായ പോലിസ് ഉദ്യോഗസ്ഥനാണ് വിവേക് ഗോപിനാഥ്. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓയി വിവേക് നിയമിക്കപ്പെടുന്നു. പഴക്കമുള്ള കൊലപാതക കേസ് പരിഹരിക്കാൻ ചുമതലപ്പെടുത്തിരിക്കുകയാണ്.തിരോധാനംഅന്വേഷിക്കുമ്പോൾ നാൽപത് വർഷം മുൻപ് വളരെ കാലമായി കുഴിച്ചിട്ട രഹസ്യങ്ങളും മറന്നുപോയ ബന്ധങ്ങളും വെളിച്ചത്ത് വരുന്നു .
ഉത്തരങ്ങൾക്കായുള്ള അവൻ്റെ അന്വേഷണം , പിടിമുറുക്കുന്ന അന്വേഷണത്തിലേക്കുംവഞ്ചനയിലേക്കുംഅഴിമതിയിലേക്കുംതണുത്തുറഞ്ഞ സത്യത്തിലേക്കും പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്നു .
ആസിഫ് അലി ( സർക്കിൾ ഇൻസ്പെക്ടർ വിവേക് ഗോപിനാഥ് ) വേഷമിടുന്നു . അനശ്വര രാജൻ രേഖ പത്രോസിനെ അവതരിപ്പിക്കുന്നു . മനോജ് കെ. ജയൻ ഹരിശ്രീ അശോകൻ , സിദ്ദിഖ് , ഇന്ദ്രൻസ് , ജഗദീഷ് , നിശാന്ത് സാഗർ , ഭാമ അരുൺ , മേഘ തോമസ് , സരിൻ ഷിഹാബ് , നന്ദു , ഉണ്ണി ലാലു , ഷഹീൻ സിദ്ദീഖ്, ടി.ജി. രവി , ശ്രീജിത്ത് രവി, സുധി കോപ്പ , ശ്രീകാന്ത് മുരളി , വിജയ് മേനോൻ , ഷാജു ശ്രീധർ , സഞ്ജു സാനിച്ചൻ , അനുരൂപ് പി. , ജയശങ്കർ , ദിലീപ് മേനോൻ , പോളി വിൽസൺ തുടങ്ങിയ വൻതാരനിര ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു .
ജോൺ മന്ത്രിക്കൽ ,രാമു സുനിൽ എന്നിവരാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത് . കാവ്യ ഫിലിം കമ്പിനിയുടെയും , ആൻ മെഗാ മീഡിയായുടെയും ബാനറിൽ വേണു കുന്നപ്പിള്ളി , ആൻ്റോ ജോസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
ഛായാഗ്രഹണം അപ്പു പ്രഭാകർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, സംഗീതം മുജീബ് മജീദ്,ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
1985 നവംബർ 15ന് റിലീസ് ചെയ്ത് വൻ വിജയം നേടിയ " കാതോട് കാതോരം " സിനിമയുടെ ചിത്രീകരണ വേളയിയാണ് കഥയുടെ പ്രധാന സംഭവങ്ങൾ നടക്കുന്നത് .മമ്മൂട്ടിയെന്ന നടനെഈസിനിമയിൽഒളിപ്പിച്ചിരിക്കുന്നു. നാന സിനിമ വാരിക സിനിമയിലെ പ്രധാന കഥാപാത്രത്തിന് തുല്യമാണ് . കാതോട് കാതോരം സിനിമയുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിച്ച് വെള്ളികൊലുസണിഞ്ഞപെൺകുട്ടിയുടെ കഥ അവസാനിക്കുമ്പോൾ മറ്റൊരു സസ്പെൻസ്കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. ഭരതൻ , ജോൺ പോൾ എന്നിവരെ പുനസൃഷ്ടി ക്കുന്നു. സരിത ,ലിസി തുടങ്ങിയവരുടെ പഴയകാലവും , ജഗദീഷ് ,കമൽ എന്നിവരെ പുതിയ കാലത്തിൻ്റെ ഭാഗമായും അവതരിപ്പിക്കുന്നു. മുകേഷിൻ്റെ മുത്താരംക്കുന്ന് പി.ഓ എന്ന സിനിമയും പ്രമേയത്തിലുണ്ട്. ചില സിനിമകൾ ഉപയോഗിച്ച് പുതിയ സിനിമയോടൊപ്പം കാലഘട്ടത്തിൻ്റെ പുനസ്യഷ്ടിയും വേറിട്ട് നിൽക്കുന്നു.
ശ്രദ്ധേയമായ ഛായാഗ്രഹണവും എഡിറ്റിംഗും എടുത്ത് പറയാം . രേഖാചിത്രത്തിലെ കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പ്രേക്ഷകന് അത് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് .
മികച്ച തിരക്കഥയുടെ ഗൗരവം മനസിലാക്കി അത് പ്രേക്ഷകർക്ക് മുന്നിൽ പുതിയ കാഴ്ചാനുഭവം നൽകി സൃഷ്ടിച്ചിരിക്കുകയാണ് ജോഫിൻ ടി. ചാക്കോ . മമ്മൂക്കയുടെ കൈയൊപ്പോടു കൂടി ചിത്രം അവസാനിക്കുന്നു.ഇതിനിടയിൽ എ.ഐ ടെക്നോളജിയിൽ മെഗാസ്റ്റാറിന്റെ വിന്റേജ് പെർഫോമൻസ് എടുത്ത് പറയാം .
No comments: