"പാൽപ്പായസം @ ഗുരുവായൂർ" ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി .
"പാൽപ്പായസം @ ഗുരുവായൂർ" ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി .
സോഷ്യൽ മീഡിയലൂടെ പ്രശസ്തരായവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന "പാൽപ്പായസം@ ഗുരുവായൂർ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂർ അമ്പലനടയിൽ വെച്ച് പ്രശസ്ത നിർമ്മാതാവ് ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.ശ്രദ്ധേയരായസോഷ്യൽ താരങ്ങൾക്കൊപ്പം
ഗോകുലം ഗോപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. പാലക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലായി ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച് "പാൽപ്പായസം@ ഗുരുവായൂർ" വിഷുവിന് റിലീസ് ചെയ്യും.
പി ആർ ഒ-എ എസ് ദിനേശ്.
No comments: