ഛായാഗ്രാഹകൻ ജി.കെ. നന്ദകുമാർ മികച്ച ദൃശ്യാനുഭവം " സൂപ്പർ ജിമിനി " യിൽ ഒരുക്കി.


 

ജി.കെ നന്ദകുമാർ 

ഛായാഗ്രഹകൻ 🎥

📱 94951 29505


ഫൈൻ ആർട്സിൽ ബിഎഫ്എ ബിരുദം നേടിയ ജി.കെ നന്ദകുമാർ 2002ൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമയിൽ തുടങ്ങി. ഇതേ തുടർന്ന് വിപിൻ മോഹൻ , പ്രവീൺ പണിക്കർ എന്നിവരോടൊപ്പംസഹഛായാഗ്രഹ കനായി പ്രവർത്തിച്ചു. 


2013ൽ സ്വതന്ത്ര്യ ഛായാഗ്രഹകനായി. സിദ്ദിഖ് നായകനായ"കൂട്ടത്തിലൊരാൾ " , സ്കൂൾ ഡയറി , മുറുക് . ഭഗത്സിംഗ് ( തെലുങ്ക് ) , തുരീയം , ലൗലാൻ്റ്  , പച്ചത്തപ്പ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. നിരവധി ഡോക്യൂമെൻ്റി കളിലും , ആറുനൂറിൽപരം പരസ്യ ചിത്രങ്ങളിലും പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ് നന്ദകുമാർ .


രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് സംവിധാനം ചെയ്ത " സൂപ്പർജിമിനി"യുടെഛായാഗ്രഹകനാണ് ജി.കെ. നന്ദകുമാർ . ഗ്രാമ പശ്ചാത്തലം ഉൾപ്പെടെ ഒപ്പിയെടുത്ത് മികച്ച ദൃശ്യാനുഭവമാണ് ഈ സിനിമയിൽ നന്ദകുമാർ  കാഴ്ചവെച്ചിരിക്കുന്നത് .

No comments:

Powered by Blogger.