" സയനൈഡ് "രണ്ടാം ഷെഡ്യൂൾ തുടങ്ങുന്നു .



" സയനൈഡ് "രണ്ടാം ഷെഡ്യൂൾ തുടങ്ങുന്നു .


സിദ്ദിഖ്,പ്രിയാമണിതുടങ്ങിയവർക്കൊപ്പം വിവിധ ഭാഷകളിൽ നിന്നുമായി പ്രശസ്തരായ താരങ്ങൾ ഒന്നിക്കുന്ന" സയനൈഡ് " എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുന്നു.ദേശീയ-അന്തർദേശീയ പുരസ്കാര ജേതാവ് രാജേഷ് ടച്ച്റിവർ  കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സയനൈഡ് ".


സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച്ലൈംഗികമായിഉപയോഗിച്ചശേഷം സയനൈഡ് നൽകി കൊല പ്പെടുത്തി അവരുടെ സ്വർണാ ഭരണങ്ങളുമായി കടന്ന കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹൻ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷത്തിൽ  പ്രിയാമണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


മിഡിലീസ്റ്റ് സിനിമയുടെ ബാനറിൽ പ്രദീപ് നാരായണൻ നിർമ്മിക്കുന്ന ബഹുഭാഷാചിത്രമാണ്ഇരുന്നൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും .രണ്ടു പ്രാവശ്യം മികച്ച സ്വഭാവ നടനുള്ള കർണാടക സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും നേടിയ പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.സംസ്ഥാന അവാർഡ് ജേതാവ് മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു ശ്രീമാൻ, സമീർ, ശ്വേത മേനോൻ, സഞ്ജു ശിവറാം,ഷാജു ശ്രീധർ, മുകുന്ദൻ,റിജു ബജാജ് തുടങ്ങിയവരാണ്  മറ്റു പ്രമുഖ താരങ്ങൾ. തൂവാനത്തുമ്പികൾ മുതൽ ഭ്രമരം,ബെസ്റ്റ് ആക്ടർ, ഡാം 999 എന്നീ മലയാളചിത്രങ്ങളടക്കം ഹിന്ദി, തെല്ലുങ്കു , തമിഴ് ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള അജയൻ വിൻസെന്റ് ക്യാമറ കൈകാര്യം ചെയ്യുന്നു.


ഗജനി,പാ,സ്പെഷ്യൽ 26. ലക്ഷ്യ ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാർഡ് ജേതാവ് അകാലത്തിൽ നിര്യാതനായ സുനിൽ ബാബു ഈ ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നു.ആദ്യ ഷെഡ്യൾ പൂർത്തിയാക്കിയതിനുപിന്നാലെയാണ് അദ്ദേഹം അന്തരിച്ചത്. അന്താരാഷ്ട്ര പുരസ്കാര ജേതാവായ ബോളിവുഡ് സംഗീത സംവിധായകൻ ജോർജ് ജോസഫിനൊപ്പം ദേശീയ പുരസ്കാര ജേതാവായ സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, കേരള സംസ്ഥാന അവാർഡ് നേടിയ പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി പുരസ്കാരങ്ങൾ നേടിയ എഡിറ്റർ കെ. ശശികുമാർ എന്നിവർ ഈ ചിത്രത്തിൽ സഹകരിക്കുന്നു.ഡോക്ടർ ഗോപാൽ ശങ്കരാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തി യിട്ടുള്ളത്. ചിത്രത്തിലെ സംഭാഷണം തെലുങ്കിൽ പുന്നം രവിയും തമിഴിൽ രാജാചന്ദ്രശേഖറും, മലയാളത്തിൽ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്നാണ് എഴുതുന്നു. രാഷ്ട്രപതി യുടെ പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടർ സുനിതാ കൃഷ്ണൻ കണ്ടന്റ്റ് അഡ്വൈസറായി ഈ ചിത്രത്തിൽ സഹകരിക്കുന്നു. ഹൈദരാബാദ്, ബംഗളൂരു,ഗോവ, മംഗലൂരു,മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.പി ആർ ഒ-എ എസ് ദിനേശ്, വിവേക് വിനയരാജ്.

No comments:

Powered by Blogger.