ഏഷ്യൻ ടാലൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രിൻസ് ജോൺസന് അവാർഡ് .
മഹാരാഷ്ട്രയിൽ നടന്ന മൂന്നാമത് Asian Talent International Film Festival -ൽ മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള അവാർഡ് സ്വന്തമാക്കി പ്രിൻസ് ജോൺസൻ.
റോട്ടൻ സൊസൈറ്റി എന്ന എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച സിനിമയിലെ അഭിനയത്തിനാണ് ഈ അവാർഡ് ലഭിച്ചത്.
80 ൽ പരം ദേശീയ - അന്തർ ദേശീയ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ നേടി റോട്ടൻ സൊസൈറ്റി ജൈത്ര യാത്ര തുടരുകയാണ്.ഫെബ്രുവരിയിൽ നടക്കുന്ന രാജസ്ഥാൻ രാജ്യന്തര ചലച്ചിത്രമേളയിൽമത്സരവിഭാഗത്തിൽ റോട്ടൻസൊസൈറ്റിപ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങൾ ശക്തമായി തുറന്നു കാട്ടുന്ന സിനിമയാണ് റോട്ടൻ സൊസൈറ്റി.
No comments: