
" സാഹസം " ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം ടൈറ്റിൽ പുറത്തുവിട്ടു.
" സാഹസം " ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം ടൈറ്റിൽ പുറത്തുവിട്ടു.
21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു. 21 ഗ്രാം എന്ന ചിത്രത്തിൻ്റെ സംവിധായകനായ ബിബിൻ കൃഷ്ണയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ച് ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച്ച കൊച്ചി കലൂരിലെ ഐ.എം.എ ഹാളിൽ വച്ചു നടക്കും. ഐ.ടി. പശ്ചാത്തല ത്തിലൂടെ അക്ഷൻ. ഹ്യൂമർ എന്നീ ഘടകങ്ങൾ കോർത്തിണക്കി അഡ്വഞ്ചർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഫെസ്റ്റിവൽ സെലിബ്രേഷൻ മൂഡിലുള്ള നിറപ്പ കിട്ടാർന്ന ചിത്രമായിരിക്കും സാഹസം. പ്രധാനമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടു കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്.
സണ്ണി വെയ്ൻ, നരേൻ. ബാബു ആൻ്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, യോഗി ജാപി, ശബരിഷ് വർമ്മ, ഭഗത് മാനുവൽ സജിൻ ചെറുകയിൽ, 'ടെസ്സജോസഫ്, ജീവാ ജോസഫ്, വർഷാരമേഷ് എനി വരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ സംഭാഷണം - ബിബിൻ കൃഷ്ണ - യദുകൃഷ്ണദയാ കുമാർ, ഗാനങ്ങൾ - വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ.സംഗീതം ബിബിൻ അശോക്. ഛായാഗ്രഹണം ആൽബി,എഡിറ്റിംഗ് - കിരൺ ദാസ്. കലാസംവിധാനം. സുനിൽ കുമാരൻ, മേക്കപ്പ് സുധി കട്ടപ്പന,കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ.നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര,ഡിസൈൻ - യെല്ലോ ടൂത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ, ഫൈനൽ മിക്സ് - വിഷ്ണു പി.സി. ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജിതേഷ് അഞ്ചുമന, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല . വാഴൂർ ജോസ് , ശബരി .
No comments: