ഭാവ ഗായകന് വിട !!


 


ഭാവ ഗായകന് വിട !!


ഈ ശബ്ദം,നിലക്കില്ല...

ഏതൊരു സംഗീതാസ്വാദകന്റ്റേയും മനസ്സിൽ

അനശ്വരമായി അവന്റ്റെ ഹൃദയയമിടിപ്പുകളിൽഎന്നും ആ നാദം നിലനിൽക്കും...


ഈ ശബ്ദം ആദ്യമായി കേൾക്കുന്നത്

ഒരു മോണോ ഡെക്കിലാണ്...നന്നേ ചെറുപ്പത്തിൽ...''നീല ഗിരിയൂടെ സഖികളെ

ജ്വാലാ മുഖികളെ'' പണി തീരാത്ത വീട്ടിലെ 

വയലാർ എഴുതി എം എസ് വിശ്വനാഥൻ സാർ

ഈണം നൽകിയ ഗാനം...''സുപ്രഭാതം''എന്ന് തുടങ്ങുന്ന വരികളിൽ പ്രേംനസീറിനേയും

ഊട്ടിയേയും മനോഹരമാക്കിയ ഗാനം...പുനലൂർ

ചന്ദ്രാ ടാക്കീസ് എന്ന ഒലമേഞ്ഞ തീയറ്ററിൽ ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല...പക്ഷെ ഓർമ്മ വെച്ച നാളുകളിൽ എന്ററെ ഉമ്മയുടെ സഹോദരൻ അൻസാരി മാമയുടെ  (അദ്ദേഹം ഇന്നില്ല)മോണോ ടെക്കിലൂടെയാണ്,എല്ലാ ശബ്ദങ്ങളും ഞാൻ കേട്ട് തുടങ്ങിയത്...അന്ന് മുതൽ ഇന്ന് വരെ,ജയേട്ടന്റ്റെ പാട്ട് കേൾക്കാത്ത ദിനങ്ങൾ ചുരുക്കം...


സിനിമയോടുളള അഭിനിവേശം എന്നെ ഒരു നിർമ്മാതാവാക്കി..ഗിരീഷ് പുത്തന്ചേരിയുടെ

വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ ''കണ്ണിൽ കാശി തുമ്പകൾ''.എന്ന ഡ്രീംസ് സിനിമയിലെ ഗാനം അദ്ദേഹം പാടുന്നത് അടുത്ത് നിന്ന് കാണാനുളള ഭാഗ്യം എനിക്കുണ്ടായി..

ഞാനും സാബു ചെറിയാനും കൂടി നിർമ്മിച്ച ഡ്രീംസ്ിന്റ്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന വേളയിലാണ് ഞാനദ്ദേഹവുമായി കൂടുതൽ അടുക്കുന്നത്...മദിരാശിയിലെ വടപളനിയിലുളള ആദിത്യാ ഹോട്ടലിന്റററെ,ഞാൻ താമസിച്ചിരുന്ന 301-ം മുറിയിലെ നിത്യ സന്ദർശകനായിരുന്നു ജയേട്ടൻ...പുത്തഞ്ചേരിയുമായി എത്ര സംഗീത രാവുകൾക്ക് ആ ,മുറി സാക്ഷിയായി...


പിന്നീട് ഞാൻ നിർമ്മിച്ച ''തില്ലാന തില്ലാന''.എന്ന ചിത്രത്തിലും അദ്ദേഹം പാടി...


2006-ൽ ഞാൻ പകൽ എന്ന ചിത്രത്തിലൂടെ സംവിധായകനായി ..നഗരത്തിലും,തെളിവിലും

അദ്ദേഹം പാടി...സുജിത്ത് നായർ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രത്തിൽ,ശ്രീകുമാരൻ തമ്പി രചിച്ച് കല്ലറ ഗോപൻ സംഗീതം നൽകിയ

''ആകാശ താമരകൾ''.എന്ന ഗാനരംഗത്ത് അഭിനയിക്കാനുളള ഭാഗ്യം എനിക്കുണ്ടായി..


കുട്ടിക്കാലത്ത് കോഴിക്കോട് സിൽവർ ഹിൽഓ്

സ്ക്കൂളിൽ പഠിക്കുമ്പോഴാണ്,ഞാൻ ആദ്യമായി

അദ്ദേഹത്തെ കാണുന്നത്..അന്ന് ആ ഗാനമേളയിൽ,അദ്ദേഹം പാടിയ ഗാനങ്ങൾ ഇന്നും കാതുകളിൽ മുഴങ്ങുന്നു...

''മഞ്ഞലയിൽ മുങ്ങി തോർത്തി''

''ചന്ദനത്തിൽ കടഞ്ഞെടുത്തൊരു''

''റംസാനിലെ ചന്ദ്രികയോ''

''മല്ലികാ ബാണൻ തന്റ്റെ''

''നിൻ മണിയറയിലെ''


ഭാവ ഗായകന്റ്റെ ഗാനപ്രവാഹം നിലക്കില്ല

ഈ പ്രപഞ്ചം മുഴുവൻ ആ ശബ്ദ മാധുരിയിൽ 

ലയിക്കും....


ഇന്നലെ തിരുവനന്തപുരതത് നിന്ന് മടങ്ങുമ്പോൾ

ജയേട്ടന്റററെ പാട്ടുകൾ ഒരുപാട് കേട്ടു...

''രാസാത്തി ഒന്ന് കാണാതെ നിന്ത്''

തുടങ്ങി ഒരുപാട് ഗാനങ്ങൾ...

എന്തിനായിരുന്നു ആ പാട്ടുകൾ മാത്രം ഞാൻ കേട്ടത്...അറിയില്ല....


ഒന്ന് മാത്രം അറിയാം...സംഗീതം ഒരു അനുഭൂതിയാണ്...

നമ്മുടെ ദുഖങ്ങളെ,ഏകാന്തതയേ,സന്തോഷങ്ങളെ

,ഒക്കെ തഴുകി ഉണർത്തി,മെല്ലെ തലോടി,നാം 

അറിയാതെ നമ്മേ മയക്കുന്ന ലഹരി....

ആ ലഹരിയിൽ ഭാവഗായകന്റ്റെ നാദം അങ്ങകലെയല്ലാതെ,തൊട്ടുത്ത്,കേട്ട്കൊണ്ടിരിക്കാം...


വിട പറയുന്നില്ല ഞാൻ...


എം.എ നിഷാദ് 

No comments:

Powered by Blogger.