വിനോദവും ആകാംക്ഷയും ചേർന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് " പ്രാവിൻകൂട് ഷാപ്പ് " .



Movie :

Pravinkoodu Shappu


Director: 

(Debut)

Sreraj Sreenivasan 


Genre :

Investigation Thriller.


Platform :  

Theatre .


Language : 

Malayalam 


Time :

148 minutes 20 Seconds .


Rating : 

3.25 / 5 


Saleem P. Chacko.

CpK DesK.



നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " പ്രാവിൻകൂട് ഷാപ്പ് " .


മഴയെ തുടർന്ന് ഷാപ്പ് അടച്ചശേഷം പതിനൊന്ന് പേർ രാത്രിയിൽ മദ്യപിച്ചും ചീട്ട് കളിച്ചും ഷാപ്പിൽ തുടർന്നു .  ഷാപ്പ് ഉടമ കൊമ്പൻ ബാബുവിനെ ഷാപ്പിൻ്റെ മദ്ധ്യഭാഗത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നു . പതിനൊന്ന് പേരെ ചോദ്യം ചെയ്യുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .


സൗബിൻ സാഹിർ , ബേസിൽ ജോസഫ് , ചെമ്പൻ വിനോദ് ജോസ് , ചാന്ദിനി ശ്രീധരൻ , ശിവജിത്ത് , ശബരീഷ് വർമ്മ ,രേവതി നിയാസ് ബക്കർ ,വിജോ അമരാവതി , രാജേഷ് അഴിക്കോടൻ , ജ്യോതിക കൃഷ് പ്രതാപൻ കെ.എസ് തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .


ഷൈജു ഖാലിദ് ഛായാഗ്രഹണവും , ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും  ഒരുക്കിയിരിക്കുന്നു. അൻവർ റഷീദ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .


ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ സംഗീതം നിർവ്വഹിച്ചിരിക്കുന്നു .ഗാനരചന മുഹ്സിൻ പരാരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ് സമീറ സനീഷ് , മേക്കപ്പ്  റോണക്സ് സേവ്യർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ. അബ്രു സൈമണ്‍,സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്,  ആക്ഷൻ കലൈ കിംഗ് വൺ തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .


വിനോദവും ആകാംക്ഷയും ചേർന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം .

No comments:

Powered by Blogger.