കേരളത്തിൻ്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവുമായി " ഒരുമ്പെട്ടവൻ " ഒരു സാധാരണക്കാരൻ .
Directors:
Sugeesh Dekshinakashi
Hari Narayan M.
Genre :
Thriller.
Platform :
Theatre .
Language :
Malayalam
Time :
140 minutes 13 Seconds .
Rating :
3.25 / 5
Saleem P. Chacko.
CpK DesK.
ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഒരുമ്പെട്ടവൻ "ഒരു സാധാരണക്കാരൻ .
കർക്കശക്കാരനായ കൊല്ലനാണ് കേളു . അക്രി പെറുക്കി ജീവിക്കുന്ന വ്യക്തിയാണി പപ്പൻ . ഇയാളുടെ സഹേദരൻ്റെ മകളാണ് മിഴി മോൾ എന്ന മിഴി ദിനേശൻ . പ്രത്യേക സാഹചര്യത്തിൽ മിഴി മോളുടെ മാതാപിതാക്കൾ അത്മഹത്യ ചെയ്യുന്നു . ഇതേ തുടർന്ന് മിഴിമോളെ കോളനിയിലുള്ള തൻ്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതും തുടർന്ന് സംഭവങ്ങളുമാണ് സിനിമ പറയുന്നത് .
സുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി ,സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ. സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ-അച്ചു വിജയൻ. പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം ,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ് ,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പരസ്യകല-മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സന്തോഷ് ചങ്ങനാശ്ശേരി.അസിസ്റ്റന്റ് ഡയറക്ടർസ് - സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ്, കിരൺ.പ്രൊഡക്ഷൻ മാനേജർ-നിധീഷ്,പി ആർ ഓ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
ജാഫർ ഇടുക്കി , ഇന്ദ്രൻസ് എന്നിവർ മികച്ചഅഭിനയംകാഴ്ചവെച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി .തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഈ രണ്ട് മനുഷ്യരും അത്യന്തികമായി ഒരു ദയയില്ലാത്ത ലോകത്തിൻ്റെ ഇരകളായി തിരുന്നു വെന്ന് പ്രമേയം പറയുന്നു. ഒരാൾ എത്ര കഠിനമായി പോരാടിയാലും വിധി നമ്മുടെജീവിതത്തിനുമേൽഅധികാരം സ്ഥാപിക്കുമെന്നും സിനിമയുടെ പ്രമേയം ചൂണ്ടികാണിക്കുന്നു . ഈ സിനിമയെ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താം .
No comments: