പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി " ആദച്ചായി " .



Movie :

Aadachayi. 


Director: 

Dr. Benoy G. Russel .


Genre :

Agriculture History Movie


Platform :  

Theatre .


Language : 

Malayalam 


Time :

102 minutes 6 Seconds .


Rating : 

3.5 /  5 


✍️

Saleem P. Chacko.

CpK DesK.


ചെമ്പിൽ അശോകൻ , ഡോ.ജോജി ജോഷ്വാ ഫിലിപ്പോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. ബിനോയ് ജി.റസൽ സംവിധാനം ചെയ്ത " ആദച്ചായി " കാർഷിക സംരക്ഷണത്തിൻ്റെ പ്രമേയവുമായി  തിയേറ്ററുകളിൽ എത്തി. 


പശ്ചിമഘട്ടത്തിന്റെനാശവുംകുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങളുംചർച്ച ചെയ്യപ്പെടുന്നതാണ് സിനിമയുടെ പ്രമേയം .പ്രകൃതി ദുരന്തങ്ങൾ വിട്ട് മാറാതെ നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു സിനിമയ്ക്ക്  പ്രസക്തിയുണ്ട്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധം, വൃക്ഷപരിചരണം തുടങ്ങിയ വിഷയങ്ങളും സിനിമയുടെ പ്രമേയത്തിൽ ഉൾപ്പെടുത്തിട്ടുണ്ട് . 


ചെമ്പിൽ അശോകൻ ടൈറ്റിൽ റോളിലും , ഡോ.ജോജി ജോഷ്വാ ഫിലിപ്പോസ് അഖിൽ ആദം എന്ന കൃഷി ഓഫിസറായും വേഷമിടുന്നു . പ്രമോദ് വെളിയനാട്, അന്ത്രയോസ്, ജോർഡി പൂഞ്ഞാർ, ലോനപ്പൻ കുട്ടനാട്, ജയൻ ചന്ദ്ര കാന്തം അനിൽ ആറ്റിങ്ങൽ, ദീപു കലവൂർ,കലാനിലയം സനൽകുമാർ, വിനോദ് പുളിക്കൽ, ജിമ്മി ആന്റണി, ജുവാന ഫിലോ ബിനോയ്‌,ജോഹാൻജോസഫ്ബിനോയ്‌, സുരേഷ് വെളിയനാട്, ജൂലിയ മരിയ ബിനോയ്‌, ജെയിംസ് കിടങ്ങറ തുടങ്ങിയവർ ഈ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .


പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയത്തിലുണ്ട്. കുട്ടനാടിൻ്റെയും പശ്ചിമഘട്ടത്തിൻ്റെയും പശ്ചാത്തലത്തിൽ ഈ ചിത്രം രാഷ്ട്രീയ ക്വാറിമാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണം നന്നായി അവതരിപ്പിച്ചിരിക്കുന്നു. കാർഷികരംഗം സജീവമാക്കണമെന്ന സന്ദേശവുമുണ്ട് .


ജെ ആൻഡ് ജെ പ്രൊഡിനു വേണ്ടി സിജി ജോസഫ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു ." ഇടവമഴ കാതോരീ .... " എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു.  മങ്കൊമ്പ് ഗോപാലകൃഷ്ണൻ , സുനിൽ കെ. ആനന്ദ് , വർക്കല ജി.ആർ. എഡ്വിൻ , ഡോ. ഫിലിപ്പോസ് ജോഷ്യാ എന്നിവർ ഗാനരചനയും ഡോ. ജോജി ജോഷ്വാ ഫിലിപ്പോസ് , വർക്കല ജി.ആർ എഡ്വിൻ എന്നിവർ സംഗീതവും , സുനിൽ കെ എസ് ഛായാഗ്രഹണവും ഒരുക്കി . ഡോ ജോജി ജോഷ്വാ ഫിലിപ്പോസ് , വർക്കല ജി.ആർ എഡ്വിൻ , സണ്ണി , ആൻസി ഐസക് ബാബു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .


മികച്ച ഛായാഗ്രഹണവും , സംവിധാനവും സിനിമയ്ക്ക് മാറ്റ് കൂട്ടി . ചെമ്പിൽ അശോകൻ , ഡോ. ജോജി ജോഷ്വാ ഫിലിപ്പോസ് എന്നിവരുടെ അഭിനയം എടുത്ത് പറയാം .


" ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസനമൃതിയിൽ നിനക്കാത്മശാന്തി "


No comments:

Powered by Blogger.