അഴിമതിയുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന രാഷ്ട്രീയ ആക്ഷൻ ചിത്രമാണ് " GAME CHANGER " .


 

Movie :

Game Changer .


Director: 

S . SHANKAR .


Genre :

Political Action Thriller.


Platform :  

Theatre .


Language : 

Tamil


Time :

165 minutes 30 Seconds .


Rating : 

3.25 / 5 


Saleem P. Chacko.

CpK DesK.



രാംചരൺ നായകനായ രാഷ്ട്രീയ ആക്ഷൻ ചിത്രമാണ് " GAME CHANGER " .  


കിയാര അദ്വാനി ( ദീപിക ) , അഞ്ജലി ( പാർവ്വതി ) , സമുദ്ര കനി ( അപ്പണ്ണയുടെ കൂട്ടുകാരൻ ) , എസ്. ജെ സൂര്യ ( മന്ത്രി ബോബിലി മോപി ദേവി ) , ശ്രീകാന്ത് ( മുഖ്യമന്ത്രിയുടെ പിതാവ് ) , സുനിൽ ( സൈഡ് സത്യം ) , ജയറാം ( അഭ്യന്തര മന്ത്രി രാമചന്ദ്ര റെഡ്ഡി ) , നവീൻ ചന്ദ്ര ( ബോബിലിയുടെ സുഹൃത്ത് ) എന്നിവരോടൊപ്പം വെണ്ണല കിഷോർ നരേഷ് , വിശ്വന്ത് ദുദുംപുടി , രവി പ്രകാശ് , രഘു ബാബു പ്രിയദർശി പുളികൊണ്ട , സത്യ , ചൈതന്യ കൃഷ്ണ , ശ്രീനിവാസ റെഡ്ഡി , വിവ ഹർഷ സുദർശൻ , പൃഥി രാജ് , ബ്രാഹാനന്ദം , പ്രവീണ , വെങ്കിടേഷ് കാക്കു മാനു , അനന്യ ശർമ്മ , റോക്കറ്റ് രാഘവ , കാദംബരി കിരൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


" അഴിമതി രഹിത രാജ്യം " എന്ന അപ്പണ്ണയുടെ സ്വപ്നം തകർത്തത്  ബോബില മോപ്പിദേവിയാണ്. രാം നന്ദൻ ഐ.എ.എസ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നേരിടാൻ ഒരുങ്ങുന്നു.


തെലുങ്ക് സിനിമയിൽ ആദ്യമായാണ് ഒരു ചിത്രം ശങ്കർ സംവിധാനം ചെയ്യുന്നത് . ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . സംഭാഷണം സായ് മാധവ് ബുറയും തിരക്കഥ എസ്. ശങ്കറും , കഥ കാർത്തിക് സുബ്ബരാജും , ഛായാഗ്രഹണം എസ്. തിരുനാവു ക്കരശുവും , എഡിറ്റിംഗ് ഷമീർ മുഹമ്മദ് റൂബൻ എന്നിവരും , സംഗീതം തമീൻ എസും നിർവ്വഹിച്ചിരിക്കുന്നു . 400 കോടി മുതൽമുടക്കുള്ള ചിത്രം കൂടിയാണിത് കേരളത്തിൽ E4 എൻ്റെർടെയ്ൻമെൻ്റാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ , അഴിമതിക്കാരായ രാഷ്ട്രീയകാർ , കാലഹരണപ്പെട്ട ശുചീകരണത്തിൽ പ്രതിബദ്ധതയുള്ളഒരുബ്യൂറോക്രാറ്റിൻ്റെ പങ്ക് എന്നിവയെക്കുറിച്ച് ഉയർന്ന ചിന്താഗതിയുള്ളതും , രാഷ്ട്രീയമായി സ്വാധീനിക്കുന്നതുമായ ഒരു സാമൂഹിക സന്ദേശം നൽകുന്നതിനായി നായകൻ ഏറ്റുമുട്ടുന്നു . ഈ സിനിമയിലെ ഹീറോ വിശാഖപട്ടണം ജില്ല കളക്ടർ രാം നന്ദനാണ് . മുഖ്യമന്ത്രിയാകാൻ മോഹിച്ച് നടക്കുന്ന മന്ത്രി ബോബിലി മോപിദേവിയാണ് വില്ലൻ . 


അഴിമതിയുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന തെലുങ്ക് രാഷ്ട്രീയ ആക്ഷൻ ചിത്രമാണിത് . സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള നിലവിലെ ആശയങ്ങളുമായി സ്വയം അപ്ഗ്രേഡ് ചെയ്യാൻ ശങ്കർ എത്രയും വേഗം തീരുമാനിക്കുന്നുവോ അത്രയും വേഗം തൻ്റെ സ്ഥാനം ശങ്കറിന് വിണ്ടെടുക്കാം .


No comments:

Powered by Blogger.