" എന്ന് സ്വന്തം പുണ്യാളൻ " രസകരമായ യാത്രയാണ് .
Movie :
Ennu Swantham Punyalan .
Director:
Mahesh Madhu .
Genre :
Fantasy Comedy Thriller.
Platform :
Theatre .
Language :
Malayalam
Time :
129 minutes 37 Seconds .
Rating :
3.5 / 5
Saleem P. Chacko.
CpK DesK.
മഹേഷ് മധു സംവിധാനം ചെയ്ത ഫാൻ്റസി കോമഡി ത്രില്ലർ ചിത്രമാണ് " എന്ന് സ്വന്തം പുണ്യാളൻ " .
അർജുൻ അശോകൻ , ബാലുവർഗ്ഗീസ് ,അനശ്വര രാജൻ , രൺജി പണിക്കർ അൽത്താഫ് സലിം , ബൈജു സന്തോഷ്, വിനീത് വിശ്വം , സിനോജ് വർഗീസ് , മീനരാജ് പള്ളുരുത്തി , സുർജിത് ഗോപിനാഥ് , വിഷ്ണു പുരുഷൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ട്രൂത്ത്സീക്കേഴ്സ്മൂവിപ്രൊഡക്ഷൻസിൻ്റെ ബാനറിൽ ലിഗോ ജോണാണ് ഈ ചിത്രം നിർമ്മിചിരിക്കുന്നത് .സാം ജി . ആൻ്റണികഥയുംതിരക്കഥയും ഒരുക്കി. സാം സി. എസ് സംഗീതവും പാശ്ചാത്തലസംഗീതവും , എഡിറ്റിംഗ് സോബിൻ കെ. സോമനും നിർവ്വഹിച്ചിരിക്കുന്നു . മാജിക് ഫ്രെയിംസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
കുടുംബചിത്രത്തിൻ്റെ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം . അനശ്വര രാജൻ്റെ വ്യത്യസ്തമായ റോളാണ് സിനിമയുടെ ഹൈലൈറ്റ് . വേറിട്ട ഗെറ്റപ്പിൽ അർജുൻ അശോകൻ , ബാലു വർഗ്ഗീസ് എന്നിവരെയും ഈ സിനിമയിൽ കാണാം . ഇതൊരു പുതുമയാണ്. വ്യത്യസ്തമായ ഒരു എൻ്റെർടെയ്മെൻ്റാണ്ഈസിനിമയിലൂടെ പ്രേക്ഷകന് നൽകുന്നത്. കോമഡിയിൽ ചാലിച്ച സസ്പെൻസ് ത്രില്ലറാണ് " എന്ന് സ്വന്തം പുണ്യാളൻ " .
No comments: