മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന് (81) വിടവാങ്ങി .


മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലികൾ .


മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന് (81) വിടവാങ്ങി . അർബുദ ത്തെ തുടർന്ന് തൃശൂർ അമല ആശുപുത്രിയിലെചികിൽസയ്കിടെയാണ് അന്ത്യം . മികച്ച ഗായകനുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് . മലയാളം , തമിഴ് , കന്നഡ , തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്ത് വന്നത് " കളിത്തോഴൻ " എന്ന ചിത്രത്തിന് വേണ്ടി പാടിയ " മഞ്ഞലയിൽ മുങ്ങിത്തോർത്തി , ധനു മാസ ചന്ദിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ് .സംസ്ഥാന സർക്കാരിൻ്റെ ജെ.സി ഡാനിയേൽ പുരസ്കാരം നേടി. തമിഴ്നാട് സർക്കാരിൻ്റെ കലൈമാണി ബഹുമതി , നാല് പ്രാവിശ്യം  തമിഴ്നാട് സർക്കാർ പുരസ്കാരം നേടി. 


തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്ര കുഞ്ഞമ്മയുടെയും മൂത്ത മകനായി 1944 മാർച്ച് മൂന്നിന് അദ്ദേഹം ജനിച്ചു. ചെണ്ടയും മൃദംഗവും പഠിച്ചു. ചേന്ദമംഗലത്തെ പാലിയം സ്കൂൾ ,ആലുവ സെൻ്റ് മേരീസ് ഹൈസ്ക്കൂൾ , ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിട ങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി.


1958ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാം സ്ഥാനവും , ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാം സ്ഥാനം നേടിയത് .


ഭാര്യ : ലളിത . മകൾ : ലക്ഷമി , മകൻ : ഗായകൻ ദിനനാഥൻ .

No comments:

Powered by Blogger.