ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാഫി (56 ) അന്തരിച്ചു .
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാഫി (56 ) അന്തരിച്ചു . തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡിസിറ്റി യിൽ പ്രവേശിപ്പിച്ച ഷാഫി ഏഴ് ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ഇടപ്പള്ളി ബിടിഎസ്റോഡിലുള്ളസ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടി പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ .
ഭാര്യ: ഷാമില . മക്കൾ : അലീമ ഷെറിൻ , സൽമ ഷെറിൻ . പ്രശ്സ്ത സംവിധായകൻ സിദ്ദിഖ് ഷാഫിയുടെ അമ്മാവനാണ്. പ്രശ്സ്ത സംവിധായകനും നടനുമായ റാഫി ( റാഫി മെക്കാർട്ടിൻ ) സഹോദരനുമാണ് .
1995-ല്‍ രാജസേനന്റെ 'ആദ്യത്തെ കണ്മണി' എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടാണ് തുടക്കം. 2001-ല്‍ ജയറാം നായകനായ 'വണ്‍മാന്‍ഷോ'യിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമന്‍ വന്‍ഹിറ്റായതോടെ ഷാഫി മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചു. തുടര്‍ന്ന് 'പുലിവാല്‍ കല്യാണം', 'തൊമ്മനും മക്കളും', 'മായാവി', 'ചോക്ലേറ്റ്', 'ചട്ടമ്പിനാട്', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങിയ സിനിമകളും വലിയ ഹിറ്റുകളായി. 17 സിനിമകള്‍ സംവിധാനം ചെയ്തു. 'തൊമ്മനും മക്കളും' എന്ന സിനിമയുടെ റീ-മേക്കായ 'മജ'യിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു. 2022-ല്‍ പുറത്തിറങ്ങിയ 'ആനന്ദം പരമാനന്ദം' ആണ് അവസാന ചിത്രം.
No comments: